പാക്കിസ്ഥാന് രഹസ്യവിവരങ്ങൾ ചോർത്തി നൽകിയ ഏഴ് നാവിക ഉദ്യോഗസ്ഥർ അറസ്റ്റിൽ

പാക്കിസ്ഥാന് രഹസ്യവിവരങ്ങൾ ചോർത്തി നൽകിയ ഏഴ് നാവിക ഉദ്യോഗസ്ഥർ അറസ്റ്റിൽ

പാക്കിസ്ഥാന് സൈനിക രഹസ്യങ്ങൾ ചോർത്തി നൽകിയ ഏഴ് നാവിക ഉദ്യോഗസ്ഥർ അടക്കം എട്ട് .പേർ അറസ്റ്റിൽ. എൻ ഐ എ, പോലീസ് സേനകൾ, നേവി ഇന്റലിജൻസ് എന്നിവർ സംയുക്തമായി നടത്തിയ ഓപറേഷ
നിലാണ് ഇവർ കുടുങ്ങിയത്.

ഡോൾഫിൻ നോസ് എന്ന പേരിലാണ് ഓപറേഷൻ നടത്തിയത്. ഹവാല പണമിടപാട് നടത്തിയ ഏജന്റാണ് അറസ്റ്റിലായ എട്ടാമൻ. ഒരു മാസം മുമ്പാണ് നാവിക ഉദ്യോഗസ്ഥർ പാക്കിസ്ഥാന് രഹസ്യവിവരം ചോർത്തി നൽകന്നതായി എൻ ഐ എക്ക് വിവരം ലഭിക്കുന്നത്.

കഴിഞ്ഞ ഒരു മാസമായി ഇവരെ നിരീക്ഷിച്ചുവരികയായിരുന്നു. അറസ്റ്റിലായവരെ കുറിച്ചുള്ള വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. നേവിയിലെ താഴ്ന്ന റാങ്കുകളിലുള്ളവരാണ് ഇവരെന്ന് സൂചനയുണ്ട്. കപ്പൽ വിന്യാസമടക്കമുള്ള വിവരങ്ങൾ ഇവർ ചോർത്തിയെന്നാണ് സംശയിക്കപ്പെടുന്നത്.

Share this story