എൻ ഡി എയിൽ ഭിന്നത രൂക്ഷം: ഭേദഗതിയിൽ മുസ്ലീങ്ങളെ ഉൾപ്പെടുത്തണമെന്ന് അകാലിദൾ, എൻ ആർ സി നടപ്പാക്കില്ലെന്ന് ജെ ഡി യു

എൻ ഡി എയിൽ ഭിന്നത രൂക്ഷം: ഭേദഗതിയിൽ മുസ്ലീങ്ങളെ ഉൾപ്പെടുത്തണമെന്ന് അകാലിദൾ, എൻ ആർ സി നടപ്പാക്കില്ലെന്ന് ജെ ഡി യു

പൗരത്വ നിയമഭേദഗതിയെ ചൊല്ലി എൻ ഡി എ മുന്നണിക്കുള്ളിൽ തന്നെ ഭിന്നത രൂക്ഷമാകുന്നു. ഘടകകക്ഷികളായ ശിരോമണി അകാലിദളും ജെ ഡി യുവും ബിജെപി നിലപാടിനെ ചോദ്യം ചെയ്ത് രംഗത്തെത്തി.

പൗരത്വം നൽകുന്നവരിൽ മുസ്ലീങ്ങളെ കൂടി ഉൾപ്പെടുത്തണമെന്ന് ശിരോമണി അകലിദൾ ആവശ്യപ്പെട്ടു. അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, പാക്കിസ്ഥാൻ എന്നിവിടങ്ങളിലെ അഭയാർഥികളെ പരിഗണിക്കുമ്പോൾ മുസ്ലീങ്ങളെ ഒഴിവാക്കാനാകില്ലെന്ന് ശിരോമണി അകാലിദൾ നേതാവ് സുഖ്ബീർ സിംഗ് ബാദൽ പറഞ്ഞു.

എല്ലാവർക്കും ക്ഷേമം ഉറപ്പുവരുത്തണമെന്ന ഗുരുസാഹിബിന്റെ ദർശനത്തിന് എതിരാണ് പുതിയ നിയമമെന്ന് അദ്ദേഹം പറഞ്ഞു. പാക്കിസ്ഥാനിലെ അഹമ്മദിയ വിഭാഗം മതത്തിന്റെ പേരിൽ പീഡനം അനുഭവിക്കുന്നവരെ അവരെയും പുതിയ നിയമത്തിൽ ഉൾപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു

ദേശീയ പൗരത്വ രജിസ്റ്റർ ബീഹാറിൽ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി കൂടിയായ നിതീഷ് കുമാർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇക്കാര്യത്തിൽ എൻ ഡി എ യോഗം അടിയന്തരമായി വിളിച്ചു ചേർക്കാൻ ജെ ഡി യു വക്താവ് കെ സി ത്യാഗി ആവശ്യപ്പെട്ടു

Share this story