പൗരത്വനിയമ ഭേദഗതി നടപ്പാക്കാതിരിക്കാൻ ഒരു മുഖ്യമന്ത്രിക്കും സാധിക്കില്ല: നരേന്ദ്രമോദി

പൗരത്വനിയമ ഭേദഗതി നടപ്പാക്കാതിരിക്കാൻ ഒരു മുഖ്യമന്ത്രിക്കും സാധിക്കില്ല: നരേന്ദ്രമോദി

പൗരത്വ നിയമം നടപ്പാക്കാതിരിക്കാൻ ഒരു സംസ്ഥാനത്തിനും സാധിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡൽഹി രാംലീല മൈതാനിയിൽ നടന്ന ബിജെപി റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തങ്ങളുടെ സംസ്ഥാനങ്ങളിൽ പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് ചിലർ പറയുന്നു. ഇത് സാധ്യമാണോയെന്ന് നിയമവിദഗ്ധരോടോ അഡ്വക്കറ്റ് ജനറലിനോടോ ചോദിച്ചു നോക്കട്ടെ. മുഖ്യമന്ത്രിമാർക്ക് സത്യപ്രതിജ്ഞാലംഘനം നടത്താനാകില്ലെന്നും മോദി പറഞ്ഞു

പൗരത്വ ബിൽ നടപ്പാക്കില്ലെന്ന് കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള മുഖ്യമന്ത്രിമാർ നേരത്തെ പറഞ്ഞിരുന്നു. പിണറായിയെ കൂടാതെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ്, മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ് എന്നിവരും നിയമം നടപ്പാക്കില്ലെന്ന് വ്യക്തമാക്കിയവരാണ്

ജനവിധിയായാണ് പാർലമെന്റിലൂടെ നടപ്പായത്. ഇതിനെ രാജ്യത്തെ ജനങ്ങൾ ബഹുമാനിക്കണം. പൗരത്വ ഭേദഗതി നിയമം രാജ്യത്തെ ജനങ്ങളുടെ നല്ല ഭാവിക്ക് വേണ്ടിയാണ്. എന്നാൽ ചില രാഷ്ട്രീയ കക്ഷികൾ കിംവദന്തികൾ പ്രചരിപ്പിക്കുകയാണെന്നും മോദി പറഞ്ഞു

കോൺഗ്രസും സഖ്യകക്ഷികളും അർബൻ നക്സലുകളും ചേർന്നാണ് കള്ളത്തരം പ്രചരിപ്പിക്കുന്നത്. പൗരത്വ ഭേദഗതിയും രജിസ്റ്ററും ഇന്ത്യയിലെ മുസ്ലീങ്ങൾക്ക് ഒരു പ്രയാസവും ഉണ്ടാക്കില്ല. രാജ്യത്ത് എവിടെയും മുസ്ലീങ്ങൾക്കായി അഭയ കേന്ദ്രങ്ങളില്ലെന്നും മോദി പറഞ്ഞു

Share this story