എന്നെ വെറുത്തോളു, ഇന്ത്യയെ വെറുക്കരുതെന്ന് പതിവ് ഡയലോഗുമായി നരേന്ദ്രമോദി; ഭാരതത്തിന്റെ ശക്തി നാനത്വത്തിൽ ഏകത്വം

എന്നെ വെറുത്തോളു, ഇന്ത്യയെ വെറുക്കരുതെന്ന് പതിവ് ഡയലോഗുമായി നരേന്ദ്രമോദി; ഭാരതത്തിന്റെ ശക്തി നാനത്വത്തിൽ ഏകത്വം

നാനാത്വത്തിൽ ഏകത്വമാണ് ഭാരതത്തിന്റെ ശക്തിയെന്ന് പ്രധാനമന്ത്രി സ്ഥാനത്തിരിക്കുന്ന ബിജെപി നേതാവ് നരേന്ദ്രമോദി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭം അലയടിക്കുന്നതിനിടെ ഡൽഹി രാംലീല മൈതാനിയിൽ നടന്ന ബിജെപി റാലിയിൽ ബിജെപിക്കാരോട് സംസാരിക്കുകയായിരുന്നു മോദി.

പൗരത്വ നിയമത്തിനെതിരായി നടക്കുന്ന പ്രക്ഷോഭങ്ങളെ സ്ഥിരം ക്ലീഷേ ഡയലോഗുകളിലൂടെയാണ് മോദി പ്രതിരോധിക്കാൻ ശ്രമിക്കുന്നത്. മോദിയെ വെറുത്തോളു ഇന്ത്യയെ വെറുക്കരുത്. പാവങ്ങളുടെ വീടുകൾക്കും കച്ചവട സ്ഥാപനങ്ങളും നശിപ്പിക്കരുത്. പാവം ഡ്രൈവർമാരെയും പോലീസുകാരെയും തല്ലിച്ചതക്കുന്നതിലൂടെ നിങ്ങൾക്ക് എന്താണ് ലഭിക്കുന്നത്. നിരവധി പോലീസുകാർ നമുക്ക് വേണ്ടി ജീവൻ വെടിഞ്ഞു. പോലീസുകാർ നിങ്ങളെ സഹായിക്കാനുള്ളതാണ്

ജനവിധിയായാണ് പാർലമെന്റിലൂടെ നടപ്പായത്. ഇതിനെ രാജ്യത്തെ ജനങ്ങൾ ബഹുമാനിക്കണം. പൗരത്വ ഭേദഗതി നിയമം രാജ്യത്തെ ജനങ്ങളുടെ നല്ല ഭാവിക്ക് വേണ്ടിയാണ്. എന്നാൽ ചില രാഷ്ട്രീയ കക്ഷികൾ കിംവദന്തികൾ പ്രചരിപ്പിക്കുകയാണെന്നും മോദി പറഞ്ഞു

കോൺഗ്രസും സഖ്യകക്ഷികളും അർബൻ നക്‌സലുകളും ചേർന്നാണ് കള്ളത്തരം പ്രചരിപ്പിക്കുന്നത്. പൗരത്വ ഭേദഗതിയും രജിസ്റ്ററും ഇന്ത്യയിലെ മുസ്ലീങ്ങൾക്ക് ഒരു പ്രയാസവും ഉണ്ടാക്കില്ല. രാജ്യത്ത് എവിടെയും മുസ്ലീങ്ങൾക്കായി അഭയ കേന്ദ്രങ്ങളില്ലെന്നും മോദി പറഞ്ഞു

 

Share this story