യുപി പോലീസിന്റെ വാദം പൊളിയുന്നു; പ്രക്ഷോഭകരെ വെടിവെച്ചിടുന്ന വീഡിയോ പുറത്ത്

യുപി പോലീസിന്റെ വാദം പൊളിയുന്നു; പ്രക്ഷോഭകരെ വെടിവെച്ചിടുന്ന വീഡിയോ പുറത്ത്

പൗരത്വ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തിനിടെ 18 പേർക്കാണ് ഉത്തർപ്രദേശിൽ മാത്രം ജീവൻ നഷ്ടപ്പെട്ടത്. എന്നാൽ ഒരാൾക്ക് നേരെയും വെടിയുതിർത്തിട്ടില്ലെന്ന ഉത്തർപ്രദേശ് പോലീസിന്റെ അവകാശ വാദം പൊളിയുകയാണ്. പ്രതിഷേധക്കാർക്ക് നേരെ പോലീസ് വെടിയുതിർക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു

കാൺപൂരിൽ പോലീസും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ എടുത്ത വീഡിയോയാണ് പുറത്തുവന്നത്. സുരക്ഷാ കവചവും ഹെൽമറ്റും ധരിച്ച പോലീസുദ്യോഗസ്ഥൻ കൈത്തോക്കും ലാത്തിയുമായി പ്രക്ഷോഭകർക്ക് നേരെ നീങ്ങുന്നതും വെടിയുതിർക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.

മരിച്ചവരിലേറെയും പ്രക്ഷോഭത്തിനിടെയുണ്ടായ തിക്കിലും തിരക്കലും പെട്ടാണ് മരിച്ചതെന്നായിരുന്നു പോലീസ് ഭാഷ്യം. പ്രതിഷേധക്കാർ നാടൻ തോക്കുകൾ കൊണ്ടാണ് പോലീസിനെ എതിരിട്ടതെന്നും 57 പോലീസുകാർക്ക് പരുക്കേറ്റതായും യുപി ഡിജിപി ആരോപിച്ചിരുന്നു. എന്നാൽ പോലീസിന്റെ വാദം പച്ചക്കള്ളമാണെന്ന് തെളിയുകയാണ് വീഡിയോ പുറത്തുവന്നതിലൂടെ

 

Share this story