ഉത്തർ പ്രദേശിൽ മരിച്ചവരുടെ എണ്ണം 18 ആയി; പ്രക്ഷോഭകരുടെ സ്വത്തുവകകൾ സർക്കാർ കണ്ടുകെട്ടി തുടങ്ങി

ഉത്തർ പ്രദേശിൽ മരിച്ചവരുടെ എണ്ണം 18 ആയി; പ്രക്ഷോഭകരുടെ സ്വത്തുവകകൾ സർക്കാർ കണ്ടുകെട്ടി തുടങ്ങി

ഉത്തർപ്രദേശിൽ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തിനിടെ മരിച്ചവരുടെ എണ്ണം 18 ആയി. ഇന്നലെ രാത്രി മീററ്റിൽ നിന്നും രാംപൂരിൽ നിന്നും മരണം റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് മരണസംഖ്യ ഉയർന്നത്. അതേസമയം പോലീസിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം 10 മരണം മാത്രമാണ് സ്ഥിരീകരിച്ചിരിക്കുന്നത്

എന്നാൽ പ്രക്ഷോഭകർക്ക് നേരെ വെടിയുതിർത്തിട്ടില്ലെന്ന വാദം പോലീസ് ആവർത്തിച്ചു പ്രതിഷേധത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് ഇത്രയുമാളുകൾ മരിച്ചതെന്ന വിചിത്ര വാദമാണ് യോഗി ആദിത്യനാഥിന്റെ പോലീസ് ഉയർത്തുന്നത്. ഇന്നലെ റാംപൂരിൽ പോലീസ് വെടിവെപ്പ് നടന്നതായാണ് റിപ്പോർട്ടുകൾ

്അതേസമയം പ്രക്ഷോഭത്തിൽ പങ്കെടുത്തവർക്കെതിരെ സർക്കാറിന്റെ പ്രതികാര നടപടികൾ ആരംഭിച്ചു. പ്രതിഷേധിച്ചവരുടെ ആസ്തികൾ കണ്ടുകെട്ടി തുടങ്ങി. 2018ലെ സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. മുസഫർ നഗറിലെ 50 കടകൾ ജില്ലാ ഭരണകൂടം സീൽ ചെയ്തു

സമാനമായ മറ്റ് നടപടികളിലേക്കും ജില്ലാ ഭരണകൂടം നീങ്ങുകയാണ്. പ്രക്ഷോഭകരുടെ സ്വത്തുകൾ കണ്ടുകെട്ടുമെന്ന് യോഗി ആദിത്യനാഥ് കഴിഞ്ഞ ദിവസം തന്നെ ഭീഷണി മുഴക്കിയിരുന്നു

 

Share this story