ജാർഖണ്ഡ് തെരഞ്ഞെടുപ്പ് ഫലം: ബിജെപിക്ക് കനത്ത തിരിച്ചടി; കോൺഗ്രസ് സഖ്യം 37 സീറ്റുകളിൽ മുന്നിട്ട് നിൽക്കുന്നു

ജാർഖണ്ഡ് തെരഞ്ഞെടുപ്പ് ഫലം: ബിജെപിക്ക് കനത്ത തിരിച്ചടി; കോൺഗ്രസ് സഖ്യം 37 സീറ്റുകളിൽ മുന്നിട്ട് നിൽക്കുന്നു

ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. 81 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ഫല സൂചനകൾ പുറത്തുവരുന്ന 75 മണ്ഡലങ്ങളിൽ 37 സീറ്റുകളിൽ കോൺഗ്രസ് സഖ്യം മുന്നിട്ട് നിൽക്കുകയാണ്

30 സീറ്റുകളിൽ മാത്രമാണ് ബിജെപി മുന്നിട്ട് നിൽക്കുന്നത്. എ ജെ എസ് യു 2 സീറ്റിലും മറ്റുള്ളവർ 7 സീറ്റിലും മുന്നിട്ട്‌നിൽക്കുന്നു. കോൺഗ്രസും ജാർഖണ്ഡ് മുക്തി മോർച്ചയും രാഷ്ട്രീയ ജനതാദളും അടങ്ങിയതാണ് മഹാസഖ്യം. ബിജെപിയും ജാർഖണ്ഡ് വികാസ് മോർച്ചയും ചേർന്നാണ് നിലവിൽ സംസ്ഥാനം ഭരിക്കുന്നത്.

81 അംഗ നിയമസഭയിൽ 38 മുതൽ 50 സീറ്റുകൾ വരെ നേടി കോൺഗ്രസ് അധികാരത്തിലെത്തുമെന്നാണ് ഇന്ത്യ ടുഡേ ആക്‌സിസ് മൈ സർവേ ഫലങ്ങൾ സൂചിപ്പിച്ചിരുന്നത്. പൗരത്വ നിയമത്തിനെതിരെയും ദേശീയ പൗരത്വ പട്ടികക്കെതിരെയും രാജ്യത്ത് പ്രക്ഷോഭം ശക്തമായ സാഹചര്യത്തിൽ ജാർഖണ്ഡിലെ ഫലത്തിന് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്

 

Share this story