അജിത് പവാർ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയാകുമെന്ന് റിപ്പോർട്ടുകൾ

അജിത് പവാർ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയാകുമെന്ന് റിപ്പോർട്ടുകൾ

എൻ സി പി നേതാവ് അജിത് പവാർ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയാകുമെന്ന് റിപ്പോർട്ട്. ഡിസംബർ 30ന് അജിത് പവാർ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തേക്കുമെന്നാണ് റിപ്പോർട്ടുകൾ.

ഉദ്ദവ് താക്കറെ സർക്കാർ അധികാരത്തിലെത്തുന്നതിന് മുമ്പ് എൻ സി പിയെ വഞ്ചിച്ച് ദേവേന്ദ്ര ഫഡ്‌നാവിസിനൊപ്പം ചേർന്ന് അജിത് പവാർ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. എന്നാൽ മൂന്നാം ദിവസം തന്നെ ഫഡ്‌നാവിസ് സർക്കാരിന് രാജിവെക്കേണ്ടതായും വന്നു. ഇതിന് പിന്നാലെ അജിത് പവാർ എൻ സി പി യിലേക്ക് തിരിച്ചെത്തുകയായിരുന്നു

Share this story