മംഗളൂരുവിൽ പഠിക്കുന്ന മലയാളി വിദ്യാർഥികളെ നിരീക്ഷിക്കാൻ കർണാടക പോലീസിന്റെ വിവാദ നിർദേശം

മംഗളൂരുവിൽ പഠിക്കുന്ന മലയാളി വിദ്യാർഥികളെ നിരീക്ഷിക്കാൻ കർണാടക പോലീസിന്റെ വിവാദ നിർദേശം

മംഗളൂരുവിൽ പഠിക്കുന്ന മലയാളി വിദ്യാർഥികളെ നിരീക്ഷിക്കാൻ കർണാടക പോലീസിന്റെ വിവാദ നിർദേശം. വിദ്യാഭ്യാസ സ്ഥാപന മേധാവികൾക്ക് രേഖാമൂലമുള്ള നിർദേശമാണ് പോലീസ് നൽകിയിരിക്കുന്നത്. നിരോധനാജ്ഞ നിലനിന്നിരുന്ന സമയത്താണ് ഇത്തരമൊരു നിർദേശം നൽകിയിരിക്കുന്നത്.

മംഗളൂരുവിൽ നടന്ന അക്രമ സംഭവങ്ങൾക്ക് പിന്നിൽ കേരളത്തിൽ നിന്നുള്ളവരാണെന്ന് കർണാടക ആഭ്യന്തരമന്ത്രിയുടെ ദുരുദ്ദേശ്യപരമായ പരാമർശം വിവാദമായിരുന്നു. ഇതിന് പിന്നാലെ കേരളത്തിൽ നിന്നും മംഗളൂരുവിലേക്ക് പോയ മലയാളി മാധ്യമപ്രവർത്തകരെ പോലീസ് ഏഴ് മണിക്കൂറോളം ഒരു കാരണവുമില്ലാതെ കസ്റ്റഡിയിൽ വെക്കുകയും ചെയ്തിരുന്നു.

പ്രക്ഷോഭങ്ങളെ തുടർന്ന് മംഗലാപുരത്ത് കുടുങ്ങിയ മലയാളി വിദ്യാർഥികളെ സർക്കാർ ഇടപെട്ട് കെ എസ് ആർ ടി സി ബസുകളിൽ തിരിച്ച് കേരളത്തിൽ എത്തിച്ചിരുന്നു. അഞ്ച് കെ എസ് ആർ ടി സി ബസുകളിലായാണ് വിദ്യാർഥികളെ തിരികെ എത്തിച്ചത്.

Share this story