മതത്തെ രാഷ്ട്രീയവുമായി കൂട്ടിക്കുഴച്ച് ബിജെപിക്കൊപ്പം നിന്നു, തെറ്റ് പറ്റിപ്പോയി; തുറന്നുപറഞ്ഞ് ഉദ്ദവ് താക്കറെ

മതത്തെ രാഷ്ട്രീയവുമായി കൂട്ടിക്കുഴച്ച് ബിജെപിക്കൊപ്പം നിന്നു, തെറ്റ് പറ്റിപ്പോയി; തുറന്നുപറഞ്ഞ് ഉദ്ദവ് താക്കറെ

മതവും രാഷ്ട്രീയവും കൂട്ടിക്കുഴച്ച് ബിജെപിക്കൊപ്പം നിന്നത് ശിവസേനക്ക് പറ്റിയ തെറ്റായിരുന്നുവെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന അധ്യക്ഷനുമായ ഉദ്ദവ് താക്കറെ. മഹാരാഷ്ട്ര നിയമസഭാ സമ്മേളനത്തിലാണ് ഉദ്ദവ് ഇത്തരമൊരു അഭിപ്രായം പറഞ്ഞത്.

ബിജെപി ജനവിധിയെ കുറിച്ച് സംസാരിക്കുന്നു. ഇത് പക്ഷേ രാഷ്ട്രീയമാണ്. രാഷ്ട്രീയത്തെയും മതത്തെയും കൂട്ടിക്കുഴക്കുന്നത് തെറ്റാണ്. ധര്‍മിഷ്ടരും ചൂതുകളിയില്‍ തോറ്റുവെന്നത് നമ്മള്‍ മറക്കരുതെന്നും ഉദ്ദവ് താക്കറെ പറഞ്ഞു.

നമ്മള്‍ 25 വര്‍ഷത്തോളം ഒന്നിച്ചുനിന്നു. ഹിന്ദുത്വയുടെ അടിസ്ഥാനത്തിലായിരുന്നു നമ്മള്‍ ഒന്നിച്ചു നിന്നത്. ഞങ്ങള്‍ മതം മാറിയിട്ടില്ല. ഇന്നും ഇന്നലെയും എന്നും ഞങ്ങള്‍ ഹിന്ദുക്കളാണ്. ഞങ്ങളുടെ സര്‍ക്കാര്‍ റിക്ഷയില്‍ സഞ്ചരിക്കുന്നവര്‍ക്കൊപ്പമാണ്. അല്ലാതെ ബുള്ളറ്റ് ട്രെയിനില്‍ യാത്ര ചെയ്യുന്നവര്‍ക്ക് മാത്രമല്ലെന്നും ഫഡ്‌നാവിസിനെ പരിഹസിച്ച് താക്കറെ പറഞ്ഞു

Share this story