പൗരത്വ ഭേദഗതി: മുസ്ലീം വിഭാഗത്തെ കൂടി ഉൾപ്പെടുത്തണമെന്ന് വീണ്ടും അകാലിദൾ; എൻ ഡി എയിൽ ഭിന്നത രൂക്ഷം

പൗരത്വ ഭേദഗതി: മുസ്ലീം വിഭാഗത്തെ കൂടി ഉൾപ്പെടുത്തണമെന്ന് വീണ്ടും അകാലിദൾ; എൻ ഡി എയിൽ ഭിന്നത രൂക്ഷം

പൗരത്വ നിയമ ഭേദഗതിയിൽ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് ശിരോമണി അകാലിദൾ വീണ്ടും രംഗത്ത്. മുസ്ലീങ്ങളെ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തണമെന്നും ബജറ്റ് സമ്മേളനത്തിൽ ഭേദഗതി കൊണ്ടുവരണമെന്നും അകാലിദൾ ആവശ്യപ്പെട്ടു

നിയമം നടപ്പിൽ വരുത്തുന്നതിന് മുമ്പ് എൻ ഡി എക്കുള്ളിൽ ചർച്ച നടക്കാത്തതിൽ പല ഘടകകക്ഷികൾക്കും അതൃപ്തിയുണ്ടെന്നും അകാലിദൾ പറഞ്ഞു. പൗരത്വ നിയമവുമായി ബന്ധപ്പെട്ട് എൻ ഡി എ സഖ്യത്തിലെ ഭൂരിഭാഗം അംഗങ്ങളും അസന്തുഷ്ടരാണെന്ന് ശിരോമണി അകാലിദൾ രാജ്യസഭാ എംപി നരേഷ് ഗുജ്‌റാൽ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു

ദേശീയ പൗരത്വ പട്ടികക്ക് തങ്ങൾ പൂർണമായും എതിരാണെന്ന് പൗരത്വ ഭേദഗതിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയ സമയത്ത് അകാലിദൾ മേധാവി സുഖ്ബീർ സിംഗ് ബാദൽ പറഞ്ഞിരുന്നു. മുസ്ലീങ്ങളെ നിയമത്തിൽ ഉൾപ്പെടുത്തണമെന്നും ബാദൽ ആവശ്യപ്പെട്ടിരുന്നു

 

Share this story