കുട്ടികളെ തല മാത്രം പുറത്തുകാണിച്ച് കുഴിച്ചുമൂടും; സൂര്യഗ്രഹണത്തെ ഇവർ സ്വീകരിച്ചത് വിചിത്രമായ രീതികളോടെ, വീഡിയോ

കുട്ടികളെ തല മാത്രം പുറത്തുകാണിച്ച് കുഴിച്ചുമൂടും; സൂര്യഗ്രഹണത്തെ ഇവർ സ്വീകരിച്ചത് വിചിത്രമായ രീതികളോടെ, വീഡിയോ

ശാസ്ത്രം എത്ര തന്നെ പുരോഗമിച്ചാലും ജനങ്ങളെ എത്രത്തോളം ബോധവത്കരിച്ചാലും അന്ധവിശ്വാസങ്ങൾക്ക് രാജ്യത്ത് ഇപ്പോഴും കുറവൊന്നുമില്ല. പ്രകൃതിയുടെ പ്രതിഭാസങ്ങളുമായി ബന്ധപ്പെട്ട അന്ധവിശ്വാസങ്ങൾ പ്രത്യേകിച്ചും. സൂര്യഗ്രഹണവുമായി ബന്ധപ്പെട്ട് നാട്ടിൽ ഒരുകാലത്തുണ്ടായിരുന്ന അന്ധവിശ്വാസങ്ങളെ ഒരു പരിധി വരെ ഇല്ലാതാക്കാൻ നമ്മുടെ വിദ്യാഭ്യാസത്തിനും വിവിധ മെഷീനറികൾക്കും സാധിച്ചിട്ടുണ്ട്. എന്നാൽ കർണാടകയിൽ നിന്നൊരു ദൃശ്യമാണ് ഏവരെയും ഞെട്ടിക്കുന്നത്.

കർണാടക കൽബുർഗിയിൽ അന്ധവിശ്വാസവുമായി ബന്ധപ്പെട്ട ഒരു വീഡിയോയാണ് പുറത്തുവന്നിട്ടുള്ളത്. സൂര്യഗ്രഹണത്തെ ഇവിടുള്ള ഗ്രാമവാസികൾ സ്വീകരിച്ചത് വിചിത്രമായ ഒരു രീതിയോടെയാണ്. ഗ്രഹണ സമയത്ത് ഇവർ തങ്ങളുടെ കൊച്ചുകുട്ടികളെ മണ്ണിൽ കുഴി കുത്തി തല മാത്രം പുറത്തുകാണുന്ന രീതിയിൽ മൂടുന്നു. ഇങ്ങനെ ചെയ്താൽ കുട്ടികൾക്ക് ചർമ രോഗങ്ങൾ ഇല്ലാതാകുകയും അംഗവൈകല്യം സംഭവിക്കാതിരിക്കുകയും ചെയ്യുമെന്നാണ് ഇവരുടെ വിശ്വാസം

മണ്ണിൽ തല മാത്രം പുറത്തുകാണിച്ച് കുഴിച്ചുമൂടപ്പെട്ട കുട്ടികൾ കരയുന്നുണ്ടെങ്കിലും മാതാപിതാക്കളും ബന്ധുക്കളും കുട്ടികൾക്കൊപ്പം നിന്ന് ആശ്വസിപ്പിക്കുന്നതാണ് വീഡിയോയിൽ കാണുന്നത്. പൂർണവലയം മാറിക്കഴിഞ്ഞ ശേഷമാണ് ഇവർ കുട്ടികളെ കുഴി മാറ്റി പുറത്തെടുക്കുക

Share this story