അയോധ്യയിൽ ജെയ്‌ഷെ മുഹമ്മദിന്റെ ആക്രമണ സാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്; സുരക്ഷ ശക്തമാക്കി

അയോധ്യയിൽ ജെയ്‌ഷെ മുഹമ്മദിന്റെ ആക്രമണ സാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്; സുരക്ഷ ശക്തമാക്കി

ഉത്തർപ്രദേശിലെ അയോധ്യ നഗരത്തിൽ ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ് ആക്രമണം നടത്താൻ സാധ്യതയുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. വിവരത്തിന്റെ അടിസ്ഥാനത്തിൽ നഗരത്തിലെ സുരക്ഷ ശക്തമാക്കി.

ജെയ്‌ഷെ മുഹമ്മദ് തലവൻ മസൂദ് അസർ അയോധ്യയിലെ വിവിധയിടങ്ങളിൽ ആക്രമണത്തിന് ലക്ഷ്യമിടുന്നതായാണ് റിപ്പോർട്ടുകൾ. ടെലഗ്രാം ആപ്ലിക്കേഷൻ വഴിയാണ് മസൂദ് അസർ ആക്രമണ സന്ദേശം നൽകിയതെന്ന് പറയപ്പെടുന്നു. ഞെട്ടിക്കുന്ന ആക്രമണം ഇന്ത്യൻ മണ്ണിൽ നടത്തണമെന്നാണ് മുന്നറിയിപ്പ്.

നേപ്പാൾ അതിർത്തിയിലൂടെ ഇന്ത്യയിലേക്ക് ഏഴോളം ഭീകരർ നുഴഞ്ഞുകയറിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഉത്തർപ്രദേശിലെ ഗോരഖ്പൂർ, അയോധ്യ എന്നിവിടങ്ങളിൽ ഭീകരർ എത്തിയതായാണ് റിപ്പോർട്ടുകൾ. ഇതിൽ അഞ്ച് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്.

്അബു ഹംസ, മുഹമ്മദ് യാക്കൂബ്, നിസാർ അഹമ്മദ്, മുഹമ്മദ് ഷഹബാസ്, മുഹമ്മദ് ഖ്വാമി ചൗധരി എന്നിവരാണ് ഇന്ത്യയിലെത്തിയത്. എന്നാൽ ഇതുവരെ ഇവരെ പിടികൂടാൻ സാധിച്ചിട്ടില്ല.

 

Share this story