ടിക്കറ്റ് നിരക്കുകൾ റെയിൽവേ വർധിപ്പിക്കുന്നു; സാമ്പത്തിക പ്രതിസന്ധിയെന്ന് വിശദീകരണം

ടിക്കറ്റ് നിരക്കുകൾ റെയിൽവേ വർധിപ്പിക്കുന്നു; സാമ്പത്തിക പ്രതിസന്ധിയെന്ന് വിശദീകരണം

ടിക്കറ്റ് നിരക്കുകൾ റെയിൽവേ വർധിപ്പിക്കുന്നു. കിലോമീറ്ററിന് അഞ്ച് പൈസ മുതൽ 40 പൈസ വരെ വർധിപ്പിക്കാനാണ് നീക്കം. നിരക്ക് വർധനവിന് കഴിഞ്ഞ മാസം പ്രധാനമന്ത്രിയുടെ ഓഫീസ് അനുമതി നൽകിയിരുന്നു

സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് ടിക്കറ്റ് നിരക്ക് വർധനവെന്നാണ് റെയിൽവേ വിശദീകരിക്കുന്നത്. ചരക്കുനീക്കത്തിൽ നിന്നും റെയിൽവേയുടെ വരുമാനം ഏഴ് മാസത്തിനിടെ 19,412 കോടി കുറഞ്ഞു.

പ്രതീക്ഷിച്ചതിലും കുറഞ്ഞ വളർച്ചാ നിരക്കിന് പിന്നാലെ യാത്രാ നിരക്കിൽ നിന്നും കുറവ് വന്നു. 1.18 ലക്ഷം കോടി വരുമാനമാണ് റെയിൽവേ പ്രതീക്ഷിച്ചതെങ്കിലും ലഭിച്ചത് 99,233 കോടി മാത്രമായിരുന്നു

Share this story