ഇന്ത്യൻ സൈന്യം മനുഷ്യാവകാശങ്ങളെ ബഹുമാനിക്കുന്നവരാണ്; തീർത്തും മതേതരത്വവും: ബിപിൻ റാവത്ത്

ഇന്ത്യൻ സൈന്യം മനുഷ്യാവകാശങ്ങളെ ബഹുമാനിക്കുന്നവരാണ്; തീർത്തും മതേതരത്വവും: ബിപിൻ റാവത്ത്

ഇന്ത്യൻ സൈന്യം തീർത്തും മതേതരമാണെന്ന് കരസേനാ മേധാവി ബിപിൻ റാവത്ത്. മനുഷ്യാവകാശ നിയമങ്ങളെ വളരെ ബഹുമാനത്തോടെ കാണുകയും അച്ചടക്കത്തോടെ പ്രവർത്തിക്കുകയും ചെയ്യുന്നവരാണ് ഇന്ത്യൻ സൈന്യം.

ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ബിപിൻ റാവത്ത്. ധാർമികതയും മാനവികതയും മര്യാദയുമാണ് സായുധ സേനയുടെ മുന്നോട്ടുള്ള പ്രയാണമെന്നും ബിപിൻ റാവത്ത് പറഞ്ഞു. സാങ്കേതിക വിദ്യയുടെ വരവോടെ മാറിക്കൊണ്ടിരിക്കുന്ന യുദ്ധതന്ത്രങ്ങളാണ് സൈന്യത്തിന്റെ വെല്ലുവിളിയെന്നും അദ്ദേഹം പറഞ്ഞു

പൗരത്വ ഭേദഗതി നിയമത്തിനെതിരായി നടക്കുന്ന പ്രതിഷേധങ്ങളെ വിമർശിച്ച് ബിപിൻ റാവത്ത് കഴിഞ്ഞ ദിവസമെത്തിയത് വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. കരസേന മേധാവി രാഷ്ട്രീയ പ്രസ്താവന നടത്തുന്നതിനെ പ്രതിപക്ഷ പാർട്ടികൾ ചോദ്യം ചെയ്യുകയും ചെയ്തു. ഇതിന് ശേഷം കരസേന വിശദീകരണകുറിപ്പ് ഇറക്കുകയും ചെയ്തിരുന്നു

Share this story