പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധം; മുഹമ്മദ് റിയാസ് ഡൽഹിയിൽ അറസ്റ്റിൽ

പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധം; മുഹമ്മദ് റിയാസ് ഡൽഹിയിൽ അറസ്റ്റിൽ

പൗരത്വ ഭേദഗതി നിയമപൗരത്വ നിയമഭേദഗതിക്കെതിരെ ഡൽഹിയിൽ പ്രതിഷേധിച്ച ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് മുഹമ്മദ് റിയാസ് അറസ്റ്റിൽ. യു പി ഭവനിലേക്ക് നടത്തിയ മാർച്ചിനിടെയാണ് മുഹമ്മദ് റിയാസിനെ അറസ്റ്റ് ചെയ്തത്.

നിരോധനാജ്ഞ മറികടന്ന് യു പി ഭവനിലേക്ക് കടക്കാനായിരുന്നു പ്രക്ഷോഭകരുടെ നീക്കം. പലരും ഒറ്റക്ക് ഒറ്റക്കായി വന്ന് പ്രദേശത്ത് സംഘടിക്കുകയായിരുന്നു. പ്രതിഷേധം കണക്കിലെടുത്ത് അതിശക്തമായ സുരക്ഷയാണ് പ്രദേശത്ത് വിന്യസിച്ചിരുന്നത്.

റിയാസിന് പുറമെ ജെ എൻ യു വിദ്യാർഥി യൂനിയൻ പ്രസിഡന്റ് സതീഷ് ചന്ദ്ര യാദവിനെയും നിരവധി വിദ്യാർഥിനികളെയും പോലീസ് അറസ്റ്റ് ചെയ്തു നീക്കി. പ്രതിഷേധത്തിനെത്തുന്നവരെയൊക്കെ അറസ്റ്റ് ചെയ്തു നീക്കുന്ന സമീപനമാണ് പോലീസ് സ്വീകരിക്കുന്നത്.

ജാമിയ നഗറിൽ നടക്കുന്ന ജനകീയ പ്രതിഷേധത്തിന് ഐക്യദാർഢ്യം അറിയിച്ചതിന് ശേഷമാണ് മുഹമ്മദ് റിയാസ് യു പി ഭവനിലേക്ക് എത്തിയത്.

Share this story