അസമിൽ 426 മുസ്ലീം കുടുംബങ്ങളെ നിർബന്ധപൂർവം കുടിയൊഴിപ്പിച്ച് സർക്കാർ; വീടുകൾ പൊളിച്ചുനീക്കി

അസമിൽ 426 മുസ്ലീം കുടുംബങ്ങളെ നിർബന്ധപൂർവം കുടിയൊഴിപ്പിച്ച് സർക്കാർ; വീടുകൾ പൊളിച്ചുനീക്കി

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങൾ രാജ്യത്ത് ശക്തമാകുന്നതിനിടെ അസമിൽ 426 മുസ്ലീം കുടുംബങ്ങളെ കുടിയൊഴിപ്പിച്ച് സർക്കാർ. മുസ്ലീം കുടുംബങ്ങളുടെ വീടുകളും സ്ഥലവും ബലപ്രയോഗത്തിലൂടെ സർക്കാർ പൊളിച്ചുനീക്കി

ബിജെപി എംഎൽഎ പത്മഹസാരികയുടെ നേതൃത്വത്തിലായിരുന്നു കുടിയൊഴിപ്പിക്കൽ. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന കുടുംബങ്ങളുടെ വീടുകളാണ് ഡിസംബർ 22ന് ബുൾഡോസർ ഉപയോഗിച്ച് തകർത്തത്. ബിശ്വനാഥ് ജില്ലയിലെ ചോട്ടിയ മണ്ഡലത്തിലാണ് സംഭവം

ഇവർ മറ്റൊരു മണ്ഡലത്തിലുള്ളവരാണെന്ന കാര്യം പറഞ്ഞാണ് എംഎൽഎയും ജില്ലാ ഭരണകൂടവും ഇവരെ കുടിയൊഴിപ്പിച്ചത്. അസം സ്വദേശികളാണ് എന്നതിന്റെ പൗരത്വ രേഖകളും എൻ ആർ സിയിൽ പേരും ഇവർക്കുണ്ട്. എന്നാൽ പ്രളയദുരിതത്തെ തുടർന്നാണ് ഇവർ ക്യാമ്പിൽ കഴിഞ്ഞിരുന്നത്.

ക്യാംപുകളിൽ കഴിഞ്ഞ മുസ്ലീം കുടുംബങ്ങളുടെ വീടുകൾ മാത്രം തെരഞ്ഞുപിടിച്ച് സർക്കാർ പൊളിച്ചുനീക്കുകയായിരുന്നു. ഇന്റർനെറ്റ് പുന:സ്ഥാപിച്ചതിന് പിന്നാലെയാണ് വിവരങ്ങൾ ഓരോന്നായി പുറത്തുവരുന്നത്.

Share this story