ഇന്ത്യയിൽ ജീവിക്കണോ, ഭാരത് മാതാ കീ ജയ് വിളിച്ചേ മതിയാകു; കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ

ഇന്ത്യയിൽ ജീവിക്കണോ, ഭാരത് മാതാ കീ ജയ് വിളിച്ചേ മതിയാകു; കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ

ഇന്ത്യയിൽ ജീവിക്കണമെങ്കിൽ ഒരാൾ ഭാരത് മാതാ കീ ജയ് പറഞ്ഞേ മതിയാകുവെന്നും അങ്ങനെയുള്ളവർക്കെ രാജ്യത്ത് ജീവിക്കാൻ കഴിയൂ എന്നും കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ. പൂനെയിൽ നടന്ന എബിവിപി മഹാരാഷ്ട്ര സംസ്ഥാന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി

ഒരു വശത്ത് രാജ്യത്തിന്റെ പൗരത്വം പരിഗണിക്കണോ വേണ്ടയോ എന്നതും ഉദ്ദം സിംഗിന്റെ ജീവത്യാഗം ഭഗത് സിംഗിന്റെ താഗ്യം പാഴായിപ്പോകണോയെന്നതുമാണ് രാജ്യത്തിന് മുന്നിലുള്ള വെല്ലുവിളി. സ്വാതന്ത്രത്തിന് വേണ്ടി കോടിക്കണക്കിനാളുകളാണ് പൊരുതിയത്. സ്വാതന്ത്ര്യം ലഭിച്ച് 70 വർഷത്തിന് ശേഷമെങ്കിലും നമ്മുടെ പൗരൻമാരെ പരിഗണിക്കേണ്ടെയെന്നും കേന്ദ്രമന്ത്രി ചോദിച്ചു

നമ്മുടെ രാജ്യം സത്രമാക്കാൻ സാധ്യമല്ല. ഒരു കാര്യം വ്യക്തമായി പറയാം. ഇന്ത്യയിൽ ഒരാൾ ഭാരത് മാതാ കീ ജയ് എന്ന് പറഞ്ഞേ മതിയാകു. അങ്ങനെയുള്ളവർക്ക് ഇവിടെ ജീവിക്കാൻ സാധിക്കു. പൗരത്വം രജിസ്റ്റർ ചെയ്യാനുള്ള ചടങ്ങൾ ഭൂരിഭാഗം രാജ്യങ്ങളിലും നിലനിൽക്കുന്നുണ്ടെന്നും ധർമേന്ദ്ര പ്രധാൻ അവകാശപ്പെട്ടു

Share this story