ജർഖണ്ഡിൽ ഹേമന്ത് സോറന്റെ നേതൃത്വത്തിലുള്ള സർക്കാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും

ജർഖണ്ഡിൽ ഹേമന്ത് സോറന്റെ നേതൃത്വത്തിലുള്ള സർക്കാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും

ജാർഖണ്ഡിൽ ഹേമന്ത് സോറന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. 12 അംഗ മന്ത്രിസഭയാണ് അധികാരമേൽക്കുക. റാഞ്ചി മൊറാബാദ് മൈതാനിയിൽ നടക്കുന്ന ചടങ്ങിലേക്ക് രാഹുൽ ഗാന്ധി, ശരദ് പവാർ, മമത ബാനർജി തുടങ്ങിയ നേതാക്കൾ എത്തുമെന്നാണ് കരുതുന്നത്.

പ്രമുഖ കോൺഗ്രസ് നേതാക്കളെയും ഹേമന്ത് സോറൻ ക്ഷണിച്ചിട്ടുണ്ട്. ബിജെപിയുടെ കയ്യിൽ നിന്ന് ഭരണം തിരിച്ചുപിടിച്ച മഹാസഖ്യ സർക്കാരിന് ആശംസകൾ അറിയിക്കാനായി പരമാവധി നേതാക്കളെത്താനാണ് സാധ്യത.

ജെ എം എമ്മിന് മുഖ്യമന്ത്രിയെ കൂടാതെ അഞ്ച് മന്ത്രിമാരുണ്ടാകും. കോൺഗ്രസിന് അഞ്ച് മന്ത്രിമാരെയും സ്പീക്കറെയും ലഭിക്കും. ഉപമുഖ്യമന്ത്രി പദവും കോൺഗ്രസിനുണ്ടാകും. ഒരു സീറ്റ് സ്വന്തമാക്കിയ ആർ ജെ ഡിക്കും മന്ത്രിസ്ഥാനം ലഭിക്കും

ജെ എം എമ്മിന് 30 സീറ്റുകളും കോൺഗ്രസിന് 16 സീറ്റുകളുമാണ് തെരഞ്ഞെടുപ്പിൽ ലഭിച്ചത്. 47 സീറ്റുകളാണ് മഹാസഖ്യത്തിനുള്ളത്. മൂന്ന് സീറ്റുകൾ നേടിയ ജെ വി എം സർക്കാരിന് പിന്തുണ വ്യക്തമാക്കിയിട്ടുണ്ട്.

 

Share this story