ജാർഖണ്ഡിൽ ഹേമന്ത് സോറൻ സർക്കാർ അധികാരമേറ്റു; പ്രതിപക്ഷ സംഗമമായി സത്യപ്രതിജ്ഞാ ചടങ്ങ്

ജാർഖണ്ഡിൽ ഹേമന്ത് സോറൻ സർക്കാർ അധികാരമേറ്റു; പ്രതിപക്ഷ സംഗമമായി സത്യപ്രതിജ്ഞാ ചടങ്ങ്

ജാർഖണ്ഡിൽ ഹേമന്ത് സോറൻ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പ്രതിപക്ഷ കക്ഷി നേതാക്കളുടെ സംഗമ ചടങ്ങ് കൂടിയായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്.

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, ഡി എം കെ അധ്യക്ഷൻ എം കെ സ്റ്റാലിൻ, മമതാ ബാനർജി, സീതാറാം യെച്ചൂരി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. അതേസമയം ശരദ് പവാറും ഉദ്ദവ് താക്കറെയും സത്യപ്രതിജ്ഞാ ചടങ്ങിൽ നിന്നും വിട്ടു നിന്നു. പവാറിന് പകരം മകൾ സുപ്രിയ സുലെ ചടങ്ങിനെത്തി.

അരവിന്ദ് കെജ്രിവാൾ, പ്രണാബ് മുഖർജി, പ്രിയങ്ക ഗാന്ധി, അഹമ്മദ് പട്ടേൽ, അമരീന്ദർ സിംഗ് എന്നിവർ പങ്കെടുക്കുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. എന്നാൽ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, ചത്തിസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗേൽ, അഖിലേഷ് യാദവ്, തേജസ്വി യാദവ് തുടങ്ങിയവർ ചടങ്ങിനെത്തി. റാഞ്ചി മൊറാബാദി ഗ്രൗണ്ടിൽ രണ്ടരയോടെയാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. 12 അംഗ മന്ത്രിസഭയാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്

Share this story