പേജാവര മഠാധിപതി വിശ്വേശ തീർഥ അന്തരിച്ചു

പേജാവര മഠാധിപതി വിശ്വേശ തീർഥ അന്തരിച്ചു

ഉഡുപ്പി പേജാവര മഠാധിപതി വിശ്വേശ തീർഥ സ്വാമി അന്തരിച്ചു. 88 വയസ്സായിരുന്നു. കടുത്ത ന്യൂമോണിയബാധയെ തുടർന്നായിരുന്നു അന്ത്യം. ശ്വാസതടസ്സത്തെ തുടർന്ന് സ്വാമിയെ മണിപ്പാൽ കസ്തൂർബ മെഡിക്കൽ കോളജിൽ ഡിസംബർ 20ന് പ്രവേശിപ്പിച്ചിരുന്നു

മുഖ്യമന്ത്രി യെദ്യൂരപ്പ വിശ്വേശ തീർഥയെ ശനിയാഴ്ച ആശുപത്രിയിലെത്തി കണ്ടിരുന്നു. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം ആശുപത്രിയിൽ നിന്നും മഠത്തിലേക്ക് ഞായറാഴ്ച പുലർച്ചെ മാറ്റിയിരുന്നു. മഠത്തിൽ വെച്ചാണ് മരണമടഞ്ഞത്.

Share this story