ഇന്ത്യ മുഴുവൻ പിന്തുണക്കുന്നു; പൗരത്വ ഭേദഗതി നിയമത്തെ പിന്തുണക്കാൻ ഹാഷ് ടാഗ് പ്രചാരണം ആഹ്വാനം ചെയ്ത് നരേന്ദ്രമോദി

ഇന്ത്യ മുഴുവൻ പിന്തുണക്കുന്നു; പൗരത്വ ഭേദഗതി നിയമത്തെ പിന്തുണക്കാൻ ഹാഷ് ടാഗ് പ്രചാരണം ആഹ്വാനം ചെയ്ത് നരേന്ദ്രമോദി

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭങ്ങൾ അലയടിക്കുമ്പോൾ ബിജെപിക്കാരെ സോഷ്യൽ മീഡിയ വഴി സംഘടിപ്പിക്കാൻ പ്രധാനമന്ത്രിയായ ബിജെപി നേതാവ് നരേന്ദ്രമോദി തന്നെ രംഗത്ത്. ട്വിറ്റർ വഴി ഇന്ത്യ സപ്പോർട്ട് സി എ എ എന്ന ഹാഷ് ടാഗുമായാണ് മോദിയുടെ പ്രചാരണ പരിപാടി

പൗരത്വ ഭേദഗതി നിയമം ആരുടെയും പൗരത്വം എടുത്തു കളയനല്ലെന്നും മോദി ട്വിറ്ററിൽ കുറിച്ചു. വേട്ടയാടപ്പെട്ട അഭയാർഥികൾക്ക് പൗരത്വം നൽകുന്നതിനും ആരുടെയും പൗരത്വം എടുത്തു കളയുന്നതിനുമല്ല സി എ എ എന്നും മോദി പറയുന്നു.

നമോ ആപ്പ് വഴി ഈ വിവരങ്ങൾ ഗ്രാഫിക്‌സും വീഡിയോയും വെച്ച് പ്രചരിപ്പിക്കാനും സിഎഎയോട് പിന്തുണ കാണിക്കാനും മോദി ആവശ്യപ്പെടുന്നുണ്ട്.

 

Share this story