ഡൽഹി ക്രിക്കറ്റ് അസോസിയേഷൻ യോഗത്തിൽ ഭാരവാഹികൾ തമ്മിലടിക്കുന്ന വീഡിയോ പുറത്ത്

ഡൽഹി ക്രിക്കറ്റ് അസോസിയേഷൻ യോഗത്തിൽ ഭാരവാഹികൾ തമ്മിലടിക്കുന്ന വീഡിയോ പുറത്ത്

ഡൽഹി ക്രിക്കറ്റ് അസോസിയേഷൻ യോഗത്തിനിടെ ഭാരവാഹികൾ തമ്മിലടിക്കുന്ന വീഡിയോ പുറത്ത്. വാർഷിക പൊതുയോഗത്തിലാണ് സംഭവം. എംപിയും മുൻ ക്രിക്കറ്ററുമായ ഗൗതം ഗംഭീറാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.

സൗരവ് ഗാംഗുലിയോടും ബിസിസിഐ സെക്രട്ടറി ജയ് ഷായോടും അസോസിയേഷൻ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ടാണ് ഗംഭീർ വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്. അസോസിയേഷൻ അംഗം കൂടിയായ ബിജെപി എംഎൽഎ ഓം പ്രകാശ് ശർമക്ക് നേരയും കയ്യേറ്റമുണ്ടായതായി റിപ്പോർട്ടുകളുണ്ട്

ആദ്യം ഒരാൾ മറ്റൊരാളെ കൈ ചുരുട്ടി ഇടിക്കുന്നതും പിന്നീട് കൂടുതലാളുകൾ ഇടപെടുന്നതുമാണ് 43 സെക്കന്റുള്ള വീഡിയോയിലുള്ളത്. യോഗത്തിലെ പ്രമേയം പാസാക്കാൻ വിസമ്മതിച്ചതോടെ രോഷാകുലനായ അസോസിയേഷൻ ജോയന്റ് സെക്രട്ടറി രഞ്ജൻ മാഞ്ചന്തയാണ് അടിപിടിക്ക് തുടക്കമിട്ടത്.

അതേസമയം ജനറൽ സെക്രട്ടറി വിനോദ് തിഹാരയുടെ അനുയായികളാണ് സംഘർഷമുണ്ടാക്കിയതെന്ന് ടൈം ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

Share this story