അജിത് പവാറും ആദിത്യ താക്കറെയും മഹാരാഷ്ട്ര മന്ത്രിസഭയിൽ; 36 മന്ത്രിമാർ ഇന്ന് സ്ഥാനമേൽക്കും

അജിത് പവാറും ആദിത്യ താക്കറെയും മഹാരാഷ്ട്ര മന്ത്രിസഭയിൽ; 36 മന്ത്രിമാർ ഇന്ന് സ്ഥാനമേൽക്കും

മഹാരാഷ്ട്രയിൽ മന്ത്രിസഭാ പുന:സംഘടനയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത്. മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ മകൻ ആദിത്യ താക്കറെ മന്ത്രിസഭയിലേക്ക് എത്തി. എൻ സി പി നേതാവ് അജിത് പവാർ ഉപമുഖ്യമന്ത്രിയാകും. അതേസമയം ശിവസേനയുടെ മുതിർന്ന നേതാവ് സഞ്ജയ് റാവത്തോ അദ്ദേഹത്തിന്റെ സഹോദരൻ സുനിൽ റാവത്തോ മന്ത്രിസഭയിൽ ഉണ്ടാകില്ല

36 മന്ത്രിമാരാണ് ഇന്ന് സ്ഥാനമേൽക്കുന്നത്. ഒരു ഉപമുഖ്യമന്ത്രി 25 കാബിനറ്റ് മന്ത്രിമാർ, 10 സഹമന്ത്രിമാർ എന്നിവരാണ് സ്ഥാനമേൽക്കുന്നത്. കോൺഗ്രസിന് 10 മന്ത്രിസ്ഥാനവും എൻ സി പിക്ക് 14 മന്ത്രിസ്ഥാനവും ശിവസേനക്ക് 11 മന്ത്രിസ്ഥാനവും ലഭിക്കും

താക്കറെ കുടുംബത്തിൽ നിന്ന് ആദ്യമായി തെരഞ്ഞെടുപ്പിൽ മത്സരിച്ച് നിയമസഭയിലെത്തിയ വ്യക്തിയാണ് ആദിത്യ താക്കറെ. ശിവസേന മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആദ്യം ഉയർത്തിക്കാട്ടിയതും ആദിത്യ താക്കറെയെയാണ്. ഉന്നത വിദ്യാഭ്യാസ വകുപ്പോ പരിസ്ഥിതി വകുപ്പോ ആയിരിക്കും ആദിത്യക്ക് ലഭിക്കുക.

ആദിത്യക്ക് പുറമെ സഞ്ജയ് റാത്തോഡ്, ഗുലാബ് റാവു പാട്ടീൽ, ദാദാ ഭുസെ, അനിൽ പരബ്, ഉമയ് സാമന്ത്, ശങ്കർ റാവു ഗഡഗ്, അബ്ദുൽ സത്താർ, ശംഭുരാജ് ദേശായി, ബച്ചു കഡു, രാജേന്ദ്ര പാട്ടീൽ യാദവ്കർ എന്നിവരാണ് ശിവസേനയുടെ മറ്റ് മന്ത്രിമാർ

അജിത് പവാർ, ദിലീപ് വാൽസെ പാട്ടീൽ, ധനഞ്ജയ് മുണ്ടെ, ഹസൻ മുഷ്റിഫ്, രാജേന്ദ്ര ഷിംഗാനെ, നവാബ് മാലിക്, രാജേഷ് തോപെ, അനിൽ ദേശ്മുഖ്, ജിതേന്ദ്ര അഹ്വാദ്, ബാലാസാഹേബ് പാട്ടീൽ, ദത്താത്രയ് ഭർനെ, അദിതി തത്കാരെ, സഞ്ജയ് ബൻസോദെ, പ്രജക്ത് തൻപുരെ എന്നിവർ എൻ സി പിയിൽ നിന്ന് മന്ത്രിമാരാകും

അശോക് ചവാൻ, വിജയ് വഡേട്ടിവർ, അമിത് ദേശ്മുഖ്, വർഷ ഗെയ്ക്ക്വാദ്, സുനിൽ കേദാർ, യശോമതി താക്കൂർ, കെ.സി പദവി, അസ്ലം ഷെയ്ഖ്, സതേജ് പാട്ടീൽ, വിശ്വജീത് പതംഗ്റാവു കദം എന്നിവർ കോൺഗ്രസിൽ നിന്നും മന്ത്രിമാരാകും

 

Share this story