ഉള്ളി വില ഉയരാതിരിക്കാൻ നടപടി; അടുത്ത വർഷം കരുതലായി ഒരു ലക്ഷം ടൺ ഉള്ളി സംഭരിക്കും

ഉള്ളി വില ഉയരാതിരിക്കാൻ നടപടി; അടുത്ത വർഷം കരുതലായി ഒരു ലക്ഷം ടൺ ഉള്ളി സംഭരിക്കും

ഉള്ളി വില വർധന വരും വർഷങ്ങളിൽ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് കേന്ദ്രസർക്കാർ. 2020ൽ കരുതലെന്ന നിലക്ക് ഒരു ലക്ഷം ടൺ ഉള്ളി സംഭരിച്ചുവെക്കുമെന്ന് സർക്കാർവൃത്തങ്ങൾ അറിയിച്ചു. രാജ്യത്ത് വിവിധയിടങ്ങളിൽ ഇപ്പോഴും ഉള്ളിവില 100 രൂപയിൽ അധികമാണ്

നടപ്പ് വർഷം 56,000 ടൺ ഉള്ളി സംഭരിച്ചിട്ടും വില വർധന പിടിച്ചുനിർത്താൻ സാധിക്കാത്ത വന്ന സാഹചര്യത്തിലാണ് കൂടുതൽ സംഭരണത്തിന് തയ്യാറെടുക്കുന്നത്. നാഫെഡിനായിരിക്കും ഉള്ളി സംഭരണത്തിന്റെ ചുമതല.

മാർച്ച്-ജൂലൈ മാസങ്ങളിൽ കർഷകരിൽ നിന്ന് ശേഖരിക്കുന്ന ഉള്ളി ദീർഘകാലം സൂക്ഷിച്ചുവെക്കാൻ കഴിയുന്നവയാണെന്നാണ് വിലയിരുത്തൽ. ആഭ്യന്തര ശേഖരം വർധിപ്പിക്കുന്നതിന്റെ ഭാഗമായി വ്യാപാരികളുടെ പൂഴ്ത്തിവെപ്പും കയറ്റുമതിയും സർക്കാർ തടഞ്ഞിരുന്നു. അതേസമയം 45,000 ടൺ ഉള്ളി കൂടി തുർക്കി, അഫ്ഗാനിസ്ഥാൻ, ഈജിപ്ത് എന്നിവിടങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്നുണ്ട്.

Share this story