കേരളത്തെ മാതൃകയാക്കണം; എല്ലാ സംസ്ഥാനങ്ങളും പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസാക്കണമെന്ന് സ്റ്റാലിൻ

കേരളത്തെ മാതൃകയാക്കണം; എല്ലാ സംസ്ഥാനങ്ങളും പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസാക്കണമെന്ന് സ്റ്റാലിൻ

പൗരത്വ നിയമഭേദഗതിക്കെതിരായി കേരളാ നിയമസഭ പ്രമേയം പാസാക്കിയതിനെ സ്വാഗതം ചെയ്യുന്നതായി ഡി എം കെ അധ്യക്ഷൻ എം കെ സ്റ്റാലിൻ. പ്രമേയം പാസാക്കിയ കേരളാ മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിക്കുന്നതായും സ്റ്റാലിൻ ട്വീറ്റ് ചെയ്തു.

തമിഴ്‌നാട് നിയമസഭാ സമ്മേളനത്തിലും പൗരത്വ നിയമത്തിനും എൻ ആർ സിക്കുമെതിരെ പ്രമേയം പാസാക്കണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയൻ പാസാക്കിയ പ്രമേയത്തെ സ്വാഗതം ചെയ്യുകയാണ്. ഇത് മാതൃകയാക്കി എല്ലാ സംസ്ഥാനങ്ങളിലും പൗരത്വ നിയമത്തിനെതിരായി പ്രമേയം പാസാക്കണം എന്നായിരുന്നു സ്റ്റാലിന്റെ ട്വീറ്റ്.

പൗരത്വ നിയമഭേദഗതിക്കെതിരെ സ്റ്റാലിൻ കഴിഞ്ഞ ദിവസം വീട്ടുമുറ്റത്ത് കോലം വരച്ച് പ്രതിഷേധിച്ചിരുന്നു. ചെന്നൈയിൽ കോലം വരച്ച് പ്രതിഷേധിച്ചവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ പ്രതിഷേധിച്ചായിരുന്നു സ്റ്റാലിനും വീടിന് മുന്നിൽ ലോകം വരച്ച് പ്രതിഷേധിച്ചത്

 

Share this story