ഇന്ത്യൻ അതിർത്തിയിലെ മൊബൈൽ സേവനങ്ങൾ ബംഗ്ലാദേശ് നിർത്തിവെച്ചു

ഇന്ത്യൻ അതിർത്തിയിലെ മൊബൈൽ സേവനങ്ങൾ ബംഗ്ലാദേശ് നിർത്തിവെച്ചു

ഇന്ത്യൻ അതിർത്തിയോട് ചേർന്ന പ്രദേശങ്ങളിലെ മൊബൈൽ സേവനങ്ങൾ ബംഗ്ലാദേശ് നിർത്തിവെച്ചു. ഇതുസംബന്ധിച്ച ഉത്തരവ് ടെലികോം അധികൃതർ രാജ്യത്തെ മൊബൈൽ സേവന ദാതാക്കൾക്ക് നൽകി. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാണിച്ചാണ് നടപടി

ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിലെ ഒരു കിലോമീറ്റർ പരിധിയിലെ മൊബൈൽ സേവനങ്ങൾ നിർത്തിവെക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്. പൗരത്വ നിയമ ഭേദഗതി ഇന്ത്യ പാസാക്കിയതോടെ ഇന്ത്യൻ മുസ്ലീങ്ങൾ ബംഗ്ലാദേശിലേക്ക് കടന്നുകയറിയേക്കാമെന്ന ആശങ്കയിലാണ് നടപടിയെന്ന് കരുതുന്നു

Share this story