പ്രധാനമന്ത്രി മോദിയുടെ ഔദ്യോഗിക വസതിയിൽ തീപിടിത്തം

പ്രധാനമന്ത്രി മോദിയുടെ ഔദ്യോഗിക വസതിയിൽ തീപിടിത്തം

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഔദ്യോഗിക വസതിയിൽ തീപിടിത്തം. ഡൽഹി ലോക് കല്യാൺ മാർഗിലെ വീട്ടിലാണ് തീപിടിത്തമുണ്ടായത്. ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം.

9 അഗ്നിശമന യൂനിറ്റുകൾ എത്തിയാണ് തീയണച്ചത്. എസ് പി ജിയുടെ റിസപ്ഷൻ ഏരിയയിലാണ് തീപിടിത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണം

പ്രധാനമന്ത്രിയുടെ താമസ സ്ഥലത്തിനോ ഓഫീസിനോ തീപിടിത്തം ബാധിച്ചിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.

Share this story