കാശ്മീരിലെ നൗഷേരയിൽ നുഴഞ്ഞുകയറ്റക്കാരുടെ വെടിയേറ്റ് രണ്ട് സൈനികർ കൊല്ലപ്പെട്ടു

കാശ്മീരിലെ നൗഷേരയിൽ നുഴഞ്ഞുകയറ്റക്കാരുടെ വെടിയേറ്റ് രണ്ട് സൈനികർ കൊല്ലപ്പെട്ടു

കാശ്മീരിലെ നൗഷേര സെക്ടറിലെ നിയന്ത്രണരേഖയിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സൈനികർ കൊല്ലപ്പെട്ടു. പാക് നുഴഞ്ഞുകയറ്റക്കൊരെ തുരത്തുന്നതിനിടെയാണ് ഇവർക്ക് വെടിയേറ്റത്.

ഇന്ന് രാവിലെയാണ് സംഭവം. സൈനിക പരിശോധനക്കിടെയാണ് നുഴഞ്ഞുകയറ്റക്കാരുമായി ഏഏറ്റുമുട്ടലുണ്ടായത്. അതിർത്തിയിൽ നുഴഞ്ഞുകയറ്റക്കാരുടെ സാന്നിധ്യം കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായതായാണ് റിപ്പോർട്ട്.

സൈനിക ഓപറേഷനിടെ വെടിവെപ്പ് നടന്നുവെന്നാണ് കരസേന നൽകുന്ന വിശദീകരണം. മേഖലയിൽ ഏറ്റുമുട്ടൽ തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ

Share this story