ഭീകരകേന്ദ്രങ്ങളിൽ ആക്രമണം നടത്തും; ചൈനീസ് അതിർത്തിയിലും കൂടുതൽ ശ്രദ്ധ: പുതിയ കരസേന മേധാവി

ഭീകരകേന്ദ്രങ്ങളിൽ ആക്രമണം നടത്തും; ചൈനീസ് അതിർത്തിയിലും കൂടുതൽ ശ്രദ്ധ: പുതിയ കരസേന മേധാവി

തീവ്രവാദ പ്രവർത്തനത്തിന് സഹായം നൽകുന്നത് നിർത്തിയില്ലെങ്കിൽ പാക്കിസ്ഥാനിലെ ഭീകര കേന്ദ്രങ്ങളിൽ മുൻകരുതലെന്ന നിലയിൽ ആക്രമണം നടത്താൻ മടിക്കില്ലെന്ന് കരസേനാ മേധാവി മനോജ് മുകുന്ദ് നരവണെ. ഇന്ത്യയുടെ 28ാമത് കരസേന മേധാവിയായി ചുമതലയേറ്റതിന് പിന്നാലെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചൈനയുമായുള്ള അതിർത്തിയിലും സൈന്യം ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. അതിർത്തി കടന്നുള്ള ഭീകരവാദം തടയുന്നതിന് ശക്തമായ തിരിച്ചടിക്കായി തന്ത്രങ്ങൾ തയ്യാറാക്കിയിട്ടുണ്ടെന്നും നരവണെ പറഞ്ഞു. ബിപിൻ റാവത്ത് കാലാവധി പൂർത്തിയാക്കിയതിനെ തുടർന്നാണ് മനോജ് മുകുന്ദ് നരവണെ കരസേനാ മേധാവി സ്ഥാനത്തേക്ക് എത്തിയത്.

അതേസമയം രാജ്യത്തിന്റെ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫായി ബിപിൻ റാവത്ത് ഇന്ന് ചുമതലയേൽക്കും. സൗത്ത് ബ്ലോക്കിൽ സിഡിഎസിനായി പുതിയ ഓഫീസ് സജ്ജീകരിച്ചിട്ടുണ്ട്. പ്രതിരോധ മന്ത്രാലയത്തിൽ പുതിയതായി രൂപീകരിച്ച സൈനികകാര്യ വകുപ്പിന്റെ സെക്രട്ടറിയും സിഡിഎസ് ആയിരിക്കും

Share this story