മഹാരാഷ്ട്രയിൽ വകുപ്പ് വിഭജനം പൂർത്തിയായി; അജിത് പവാറിന് ആഭ്യന്തരമില്ല; ആദിത്യ താക്കറെ പരിസ്ഥിതി-ടൂറിസം മന്ത്രി

മഹാരാഷ്ട്രയിൽ വകുപ്പ് വിഭജനം പൂർത്തിയായി; അജിത് പവാറിന് ആഭ്യന്തരമില്ല; ആദിത്യ താക്കറെ പരിസ്ഥിതി-ടൂറിസം മന്ത്രി

മഹാരാഷ്ട്രയിൽ മന്ത്രിമാർക്കുള്ള വകുപ്പ് വിഭജനത്തിലും ഏകദേശ ധാരണയായി. ഉപമുഖ്യമന്ത്രിയായ അജിത് പവാറിന് ആഭ്യന്തരം ലഭിക്കാൻ സാധ്യതയില്ലെന്നാണ് ഏറ്റവുമൊടുവിലുള്ള സൂചന. ധനകാര്യമാണ് അജിത് പവാറിന് ലഭിക്കുക

എൻ സി പിയുടെ തന്നെ മന്ത്രിയായ അനിൽ ദേശ്മുഖിനാണ് ആഭ്യന്തരം നൽകുന്നത്. ഉദ്ദവ് താക്കറെയുടെ മകനും ശിവസേന നേതാവുമായ ആദിത്യ താക്കറെക്ക് പരിസ്ഥിതി-ടൂറിസം വകുപ്പാണ് ലഭിക്കുക. മുൻ മുഖ്യന്ത്രിയും കോൺഗ്രസ് നേതാവുമായ അശോക് ചവാന് പൊതുമരാമത്ത് വകുപ്പ് ലഭിക്കും

കോൺഗ്രസ് നേതാവ് ബാലാസാഹേബ് തൊറാട്ടിന് റവന്യു വകുപ്പ് ലഭിക്കും. എൻ സി പി നേതാവ് ജയന്ത് പാട്ടീലിന് ജലസേചനവും നവാബ് മാലികിന് ന്യൂനപക്ഷ ക്ഷേമവും ലഭിക്കും

ശിവസേനയുടെ ഏക്‌നാഥ് ഷിൻഡെ നഗരവികസന മന്ത്രിയാകും. സുഭാഷ് ദേശായി വ്യവസായം കൈകാര്യം ചെയ്യും. കോൺഗ്രസിന്റെ നിതിൻ റാവത്ത് ഊർജവും അമിത് ദേശ് മുഖ് സ്‌കൂൾ വിദ്യാഭ്യാസവും കൈകാര്യം ചെയ്യും. എൻ സി പിയുടെ ദിലീപ് വാൽസെ തൊഴിൽ, എക്‌സൈസ് വകുപ്പുകളും ചവാൻ ഭുജ്ബാൽ ഭക്ഷ്യ വകുപ്പും കൈകാര്യം ചെയ്യും

 

Share this story