രാഷ്ട്രപതിയുടെ ശബരിമല സന്ദർശനം ഒഴിവാക്കി; കൊച്ചിയിൽ നിന്നും ലക്ഷദ്വീപിലേക്ക് പോകും

രാഷ്ട്രപതിയുടെ ശബരിമല സന്ദർശനം ഒഴിവാക്കി; കൊച്ചിയിൽ നിന്നും ലക്ഷദ്വീപിലേക്ക് പോകും

രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ശബരിമല സന്ദർശനം റദ്ദാക്കി. പൊതുഭരണവകുപ്പിന് രാഷ്ട്രപതി ഭവൻ കൈമാറിയ യാത്രാപരിപാടിയിൽ ശബരിമല സന്ദർശനമില്ല. തിങ്കളാഴ്ച കൊച്ചിയിലെത്തുന്ന രാഷ്ട്രപതി ലക്ഷദ്വീപിലേക്ക് പോകും. ലക്ഷദ്വീപിലെ ചടങ്ങുകളിൽ പങ്കെടുത്ത ശേഷം ഒമ്പതാം തീയതി കൊച്ചി വഴി ഡൽഹിയിലേക്ക് മടങ്ങും

മകരവിളക്ക് തീർഥാടന സമയത്തിന്റെ തിരക്കിനിടയിൽ രാഷ്ട്രപതിക്ക് സുരക്ഷയൊരുക്കുന്നതിൽ പോലീസ് ആശങ്ക പ്രകടിപ്പിച്ചതിന് പിന്നാലെയാണ് തീരുമാനം. സന്ദർശനത്തിന് ചുരുങ്ങിയ ദിവസത്തിനുള്ളിൽ സുരക്ഷയൊരുക്കാൻ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്ന് പോലീസ് അറിയിക്കുകയായിരുന്നു

തിങ്കളാഴ്ച രാഷ്ട്രപതിക്ക് ശബരിമല സന്ദർശിക്കാൻ കഴിയുമോയെന്നായിരുന്നു രാഷ്ട്രപതി ഭവൻ ആരാഞ്ഞത്. എന്നാൽ നാല് ദിവസത്തിനുള്ളിൽ സുരക്ഷ ഒരുക്കുന്നതിന് ബുദ്ധിമുട്ടുണ്ടെന്ന് പോലീസ് അറിയിക്കുകയായിരുന്നു. സന്നിധാനത്ത് ഇതുവരെ ഹെലികോപ്റ്റർ ഇറക്കിയിട്ടില്ലെന്നും പാണ്ടിത്താവളത്ത് 13 ടൺ ഭാരമുള്ള മിഗ് ഹെലികോപ്റ്റർ ഇറക്കുന്നതിൽ അസൗകര്യമുണ്ടെന്നും പരിശോധനയിൽ വ്യക്തമായിരുന്നു.

Share this story