ബംഗാളിന് പിന്നാലെ കേരളത്തെയും തഴഞ്ഞു; റിപബ്ലിക് ദിനത്തിൽ കേരളത്തിന്റെ നിശ്ചലദൃശ്യത്തിന് അനുമതിയില്ല

ബംഗാളിന് പിന്നാലെ കേരളത്തെയും തഴഞ്ഞു; റിപബ്ലിക് ദിനത്തിൽ കേരളത്തിന്റെ നിശ്ചലദൃശ്യത്തിന് അനുമതിയില്ല

റിപബ്ലിക് ദിന പരേഡിൽ കേരളത്തിന്റെ നിശ്ചത ദൃശ്യത്തിനും കേന്ദ്രസർക്കാർ അനുമതി നൽകിയില്ല. പരിശോധനയുടെ മൂന്നാം റൗണ്ടിലാണ് കേരളത്തെ പുറത്താക്കിയത്. നേരത്തെ പശ്ചിമ ബംഗാളിനെയും മഹാരാഷ്ട്രയെയും പരേഡിൽ നിന്ന് ഒഴിവാക്കിയിരുന്നു.

16 സംസ്ഥാനങ്ങളിൽ നിന്നും ആറ് കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമായി പരേഡിൽ അവതരിപ്പിക്കാനായി 22 നിർദേശങ്ങളാണ് പ്രതിരോധ മന്ത്രാലയത്തിന് മുന്നിലെത്തിയത്. വ്യക്തമായ കാരണങ്ങൾ അറിയിക്കാതെയാണ് കേരളത്തെ തഴഞ്ഞിരിക്കുന്നത്. ആദ്യ മൂന്ന് റൗണ്ടിലും കേരളത്തിന്റെ ആശയത്തിന് അനുമതി ലഭിച്ചിരുന്നു

കലാമണ്ഡലവും തെയ്യവും വള്ളംകളിയുമടങ്ങുന്ന നിശ്ചലദൃശ്യത്തിനാണ് കേരളം അനുമതി തേടിയത്. എന്നാൽ അന്തിമ പട്ടികയിൽ കേരളം ഉൾപ്പെട്ടിട്ടില്ല. ഇതുസംബന്ധിച്ച് ഔദ്യോഗികമായി അറിയിപ്പ് ലഭിച്ചിട്ടില്ലെന്നാണ് ഉദ്യോഗസ്ഥരുടെ പ്രതികരണം. മോദി സർക്കാരിന് കീഴിൽ തുടർച്ചയായ രണ്ടാം വർഷമാണ് കേരളത്തെ പരേഡിൽ നിന്നും തഴയുന്നത്.

നേരത്തെ ബംഗാളിനെ തഴഞ്ഞതും രാഷ്ട്രീയ വ്യത്യാസങ്ങളെ തുടർന്നാണെന്ന് ആരോപണം ഉയർന്നിരുന്നു. പിന്നാലെ മഹാരാഷ്ട്രയെയും കേരളത്തെയും തഴയുകയായിരുന്നു.

 

Share this story