ഭരണഘടനയുടെ കരട് തയ്യാറാക്കിയത് ബ്രാഹ്മണനാണ്, നൊബേൽ നേടിയ ഇന്ത്യക്കാരിൽ എട്ട് പേരും ബ്രാഹ്മണർ; ബ്രാഹ്മണ സ്തുതിയുമായി ഗുജറാത്ത് സ്പീക്കർ

ഭരണഘടനയുടെ കരട് തയ്യാറാക്കിയത് ബ്രാഹ്മണനാണ്, നൊബേൽ നേടിയ ഇന്ത്യക്കാരിൽ എട്ട് പേരും ബ്രാഹ്മണർ; ബ്രാഹ്മണ സ്തുതിയുമായി ഗുജറാത്ത് സ്പീക്കർ

നൊബേൽ പുരസ്‌കാരം നേടിയ ഒമ്പത് ഇന്ത്യക്കാരിൽ എട്ട് പേരും ബ്രാഹ്മണരാണെന്ന് ഗുജറാത്ത് നിയമസഭാ സ്പീക്കർ രാജേന്ദ്ര ത്രിവേദി. ഗുജറാത്തിൽ നടന്ന മെഗാ ബ്രാഹ്മിൻ ബിസിനസ് സമ്മിറ്റിലാണ് ത്രിവേദിയുടെ ബ്രാഹ്മണ സ്തുതി കവിഞ്ഞൊഴുകിയത്.

ഇന്ത്യൻ ഭരണഘടനയുടെ കരട് തയ്യാറാക്കിയത് ബ്രാഹ്മണനാണ്. 60 രാജ്യങ്ങളുടെയും ഭരണഘടന പഠിച്ച് തയ്യാറാക്കിയതാണ് നമ്മുടെ ഭരണഘടനയുടെ രൂപം. ഭരണഘടനയുടെ കാര്യം വരുമ്പോൾ എല്ലാവരും അംബേദ്കറെ കുറിച്ചാണ് പറയുന്നത്. എന്നാൽ ഭരണഘടയുടെ കരട് തയ്യാറാക്കിയത് ബ്രാഹ്മണനായ ബെനഗൽ നാർസിംഗ് റാവു ആണെന്നും ത്രിവേദി പറഞ്ഞു

നൊബേൽ പുരസ്‌കാരം നേടിയ ഒമ്പത് ഇന്ത്യക്കാരിൽ എട്ട് പേരും ബ്രാഹ്മണരാണ്. ഏറ്റവുമൊടുവിൽ നൊബേൽ നേടിയ അഭിജിത് ബാനർജിയും ബ്രാഹ്മണനാണ്. ഡൽഹി തീപിടിത്തത്തിൽ 11 പേരെ രക്ഷിച്ച ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥൻ രാജേഷ് ശുക്ലയും ബ്രാഹ്മണനാണെന്ന് പറഞ്ഞാണ് ത്രിവേദി തന്റെ അടിമത്വ വിധേയത്വം ബ്രാഹ്മണ വിഭാഗത്തോട് പ്രകടിപ്പിച്ചത്.

Share this story