പൂച്ചെണ്ടിന് പകരം പുസ്തകം തരൂ; ജാർഖണ്ഡിൽ എല്ലാ ജില്ലകളിലും പ്രത്യേകം ഗ്രന്ഥശാലകൾ സ്ഥാപിക്കാനൊരുങ്ങി മുഖ്യമന്ത്രി

പൂച്ചെണ്ടിന് പകരം പുസ്തകം തരൂ; ജാർഖണ്ഡിൽ എല്ലാ ജില്ലകളിലും പ്രത്യേകം ഗ്രന്ഥശാലകൾ സ്ഥാപിക്കാനൊരുങ്ങി മുഖ്യമന്ത്രി

ഉപഹാരങ്ങളായി ലഭിച്ച പുസ്തകങ്ങൾ കൊണ്ട് ഒരു ലൈബ്രറി എന്നതാണ് തന്റെ സ്വപ്‌നമെന്ന് ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ. പൊതുപരിപാടികൾക്കായി എത്തുമ്പോൾ പൂച്ചെണ്ട് നൽകി സ്വീകരിക്കുന്നതിന് പകരം പുസ്തകം നൽകിയാൽ മതിയെന്ന് സോറൻ നേരത്തെ പറഞ്ഞിരുന്നു.

തനിക്ക് ഇത്തരത്തിൽ ലഭിക്കുന്ന പുസ്തകങ്ങൾ ഉപയോഗിച്ച് ലൈബ്രറി പൊതുജനങ്ങൾക്കായി ആരംഭിക്കാൻ ആഗ്രഹമുണ്ടെന്നാണ് മുഖ്യമന്ത്രി വെളിപ്പെടുത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ആഗ്രഹപ്രകാരം നിരവധി പുസ്തകങ്ങളാണ് അദ്ദേഹം പങ്കെടുക്കുന്ന പരിപാടികളിൽ ഉപഹാരമായി ലഭിക്കുന്നത്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പ്രത്യേകം ഗ്രന്ഥശാലകൾ ആരംഭിക്കാനാണ് മുഖ്യമന്ത്രിയുടെ ആലോചന.

Share this story