റോഹിംഗ്യൻ അഭയാർഥികളെ പുറത്താക്കലാണ് മോദി സർക്കാരിന്റെ അടുത്ത നീക്കമെന്ന് കേന്ദ്രമന്ത്രി

റോഹിംഗ്യൻ അഭയാർഥികളെ പുറത്താക്കലാണ് മോദി സർക്കാരിന്റെ അടുത്ത നീക്കമെന്ന് കേന്ദ്രമന്ത്രി

പൗരത്വ ഭേദഗതി, എൻ ആർ സി എന്നിവക്ക് പിന്നാലെ റോഹിംഗ്യൻ അഭയാർഥികളെ പുറത്താക്കലാണ് നരേന്ദ്രമോദി സർക്കാരിന്റെ അടുത്ത നടപടിയെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്. ജമ്മു കാശ്മീർ സർക്കാർ ഉദ്യോഗസ്ഥർക്ക് നൽകുന്ന പരിശീലന പരിപാടിയിൽ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി

ഇന്ത്യയിലുള്ള റോഹിംഗ്യൻ അഭയാർഥികളുടെ കാര്യത്തിൽ സർക്കാരിന് ആശങ്കയുണ്ട്. ഇവരെ പുറത്താക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കും. സർക്കാർ നിശ്ചയിച്ച പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ അയൽ രാജ്യങ്ങളിലെ ആറ് മതന്യൂനപക്ഷങ്ങളിൽപ്പെട്ട ജനങ്ങളല്ല. അവർ മ്യാൻമറിൽ നിന്നും വന്നവരാണ്. അവർക്ക് ഇന്ത്യൻ പൗരത്വം ലഭിക്കില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു

ജമ്മുവിൽ റോഹിംഗ്യൻ അഭയാർഥികൾ നിരവധിയുണ്ടെന്നും ഇവരുടെ ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കുമെന്നും മന്ത്രി അറിയിച്ചു. യു എൻ അഭയാർഥി വകുപ്പിൽ രജിസ്റ്റർ ചെയ്ത 14,000 റോഹിംഗ്യൻ അഭയാർഥികൾ ഇന്ത്യയിലുണ്ടെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്ക്. രജിസ്റ്റർ ചെയ്യാത്ത 40,000 പേരും ഇന്ത്യയിലുണ്ട്.

Share this story