രാഹുലും പ്രിയങ്കയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു; കലാപമുണ്ടാക്കാൻ ശ്രമിക്കുന്നു: അമിത് ഷാ

രാഹുലും പ്രിയങ്കയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു; കലാപമുണ്ടാക്കാൻ ശ്രമിക്കുന്നു: അമിത് ഷാ

പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ജനങ്ങളെ കലാപത്തിലേക്ക് തള്ളിവിടാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും അമിത് ഷാ ആരോപിച്ചു.

ഡൽഹിയിൽ ബിജെപി പ്രവർത്തകരുടെ റാലിയിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ. പൗരത്വ ഭേദഗതി നിയമം വഴി രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ടവർക്ക് പൗരത്വം നഷ്ടപ്പെടില്ലെന്നും അമിത് ഷാ പറഞ്ഞു. അയൽ രാഷ്ട്രങ്ങളിൽ നിന്നുള്ള ന്യൂനപക്ഷങ്ങൾക്ക് പൗരത്വം ഉറപ്പിക്കുന്നതിനാണ് സി എ എ നടപ്പാക്കിയത്.

നിങ്ങളുടെ പൗരത്വം നഷ്ടപ്പെടുന്നതിലേക്ക് സിഎഎ ഒന്നും ചെയ്യില്ലെന്ന് ഉറപ്പ് നൽകുകയാണെന്നായിരുന്നു അമിത് ഷായുടെ വാക്കുകൾ. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭം നടക്കുന്നതിനിടെയാണ് അമിത് ഷായുടെ വിശദീകരണം

Share this story