നിങ്ങൾ ഇന്ത്യയെക്കുറിച്ച് ആശങ്കപ്പെടാതെ സ്വന്തം രാജ്യത്തേക്ക് നോക്കൂ, ജിന്നയുടെ തിയറി തള്ളിക്കളഞ്ഞവരാണ് ഇന്ത്യൻ മുസ്ലീങ്ങൾ; ഇമ്രാൻ ഖാന് മറുപടിയുമായി ഒവൈസി

നിങ്ങൾ ഇന്ത്യയെക്കുറിച്ച് ആശങ്കപ്പെടാതെ സ്വന്തം രാജ്യത്തേക്ക് നോക്കൂ, ജിന്നയുടെ തിയറി തള്ളിക്കളഞ്ഞവരാണ് ഇന്ത്യൻ മുസ്ലീങ്ങൾ; ഇമ്രാൻ ഖാന് മറുപടിയുമായി ഒവൈസി

പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ വിമർശിച്ച് എഐഎംഐഎം മേധാവി അസദുദ്ദീൻ ഒവൈസി. ഉത്തർപ്രദേശിലെ മുസ്ലീങ്ങൾക്കെതിരെ ഇന്ത്യൻ പോലീസിന്റെ വംശഹത്യ എന്ന ലേബലിൽ ഇമ്രാൻ ഖാൻ ഒരു വീഡിയോ പങ്കുവെച്ചിരുന്നു. ഇതിനെതിരെയാണ് ഒവൈസിയുടെ വിമർശനം

ഇന്ത്യൻ മുസ്ലീങ്ങളെക്കുറിച്ച് ആശങ്കപ്പെടുന്നതിന് പകരം പാക്കിസ്ഥാനെ കുറിച്ച് ആശങ്കപ്പെടാൻ ഒവൈസി ഇമ്രാനോട് ആവശ്യപ്പെട്ടു. ഇന്ത്യയിലെന്ന വ്യാജേന ബംഗ്ലാദേശിലെ വീഡിയോ പാക് പ്രധാനമന്ത്രി പങ്കുവെച്ചിരുന്നു. നിങ്ങൾ സ്വന്തം രാജ്യത്തേക്ക് നോക്കൂ. ജിന്നയുടെ തെറ്റായ തിയറികളെ തള്ളിക്കളഞ്ഞവരാണ് ഞങ്ങൾ. ഇന്ത്യൻ മുസ്ലീങ്ങൾ ആണെന്നതിൽ അഭിമാനിക്കുന്നു. ഇനിയുമത് തുടരുമെന്നും ഒവൈസി പറഞ്ഞു

ബംഗ്ലാദേശിൽ നിന്നുള്ള ഒരു വീഡിയോ ആണ് ഇന്ത്യയിലെന്ന തരത്തിൽ ഇമ്രാൻ ഖാൻ പങ്കുവെച്ചത്. ഏഴ് വർഷം മുമ്പുള്ളതായിരുന്നു വീഡിയോ. ഇത് പങ്കുവെച്ചതിന് പിന്നാലെ ഇമ്രാൻ ഖാനെതിരെ സമൂഹ മാധ്യമങ്ങളിൽ വലിയ വിമർശനം ഉയർന്നിരുന്നു.

Share this story