മുസ്ലീങ്ങളല്ലാത്ത അഭയാർഥികളുടെ പട്ടിക തയ്യാറാക്കി യുപി സർക്കാർ; പൗരത്വ നിയമം നടപ്പാക്കാനൊരുങ്ങുന്നു

മുസ്ലീങ്ങളല്ലാത്ത അഭയാർഥികളുടെ പട്ടിക തയ്യാറാക്കി യുപി സർക്കാർ; പൗരത്വ നിയമം നടപ്പാക്കാനൊരുങ്ങുന്നു

രാജ്യത്ത് ആദ്യമായി പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനൊരുങ്ങി ഉത്തർപ്രദേശ് സർക്കാർ. പൗരത്വം ലഭിക്കാൻ യോഗ്യരായ അഭയാർഥികളുടെ പട്ടിക യോഗി സർക്കാർ തയ്യാറാക്കുകയാണ്.

പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, എന്നിവിടങ്ങളിൽ നിന്നുള്ള ഹിന്ദു, സിഖ്, ജൈന, ബുദ്ധിസ്റ്റ്, പാർസി, ക്രിസ്ത്യൻ മതത്തിൽപ്പെട്ടവരുടെ വ്യക്തിഗത വിവരങ്ങളാണ് സർക്കാർ ശേഖരിക്കുന്നത്.

സ്വന്തം രാജ്യത്ത് നിന്ന് പുറത്താക്കപ്പെട്ടതിന് ശേഷം ഇവിടെ വന്ന് ജീവിക്കുന്നവരാണിവർ എന്ന് യുപി അഡീഷണൽ ചീഫ് സെക്രട്ടറി അവനീഷ് അവാസ്തി പറഞ്ഞു. ലക്‌നൗ, ഹപൂർ, രാംപൂർ, ഷഹജാൻപൂർ, നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിലാണ് ബംഗ്ലാദേശ്, പാക്കിസ്ഥാൻ അഭയാർഥികളുള്ളത്.

പുതിയ നിയമപ്രകാരം ഇന്ത്യയിൽ തന്നെ ആദ്യമായാണ് ഒരു സംസ്ഥാനം അഭയാർഥികളുടെ പട്ടിക തയ്യാറാക്കുന്നത്. അതേസമയം സംസ്ഥാനത്തുള്ള മുസ്ലീം അഭയാർഥികളെ പുറത്താക്കാനുള്ള നടപടിയാണിതെന്നും റിപ്പോർട്ടുകളുണ്ട്.

Share this story