പൗരത്വ നിയമം വിശദീകരിക്കാൻ ജനസമ്പർക്ക പരിപാടിക്കെത്തിയ അമിത് ഷാക്കെതിരെ പ്രതിഷേധവുമായി യുവതികൾ

പൗരത്വ നിയമം വിശദീകരിക്കാൻ ജനസമ്പർക്ക പരിപാടിക്കെത്തിയ അമിത് ഷാക്കെതിരെ പ്രതിഷേധവുമായി യുവതികൾ

പൗരത്വ നിയമഭേദഗതിയെ ന്യായീകരിച്ച് ജനസമ്പർക്ക പരിപാടി നടത്താനെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് നേരെ പ്രതിഷേധം. ഡൽഹി ലജ്പത് നഗറിൽ ജനസമ്പർക്ക പരിപാടിക്ക് എത്തിയപ്പോഴാണ് രണ്ട് യുവതികൾ പ്രതിഷേധിച്ചത്.

അമിത് ഷായ്ക്ക് നേരെ ഗോ ബാക്ക് മുദ്രവാക്യം വിളിച്ചാണ് അവർ പ്രതിഷേധിച്ചത്. ഒരു വീടിന്റെ മൂന്നാം നിലയിൽ നിന്നാണ് ഇവർ മുദ്രവാക്യം വിളിച്ചത്. ഷെയിം എന്നെഴുതിയ ബാനറും ഇവർ ഉയർത്തിപിടിച്ചിരുന്നു

അപ്രതീക്ഷിത പ്രതിഷേധത്തിൽ അമ്പരന്നു പോയ ബിജെപി പ്രവർത്തകർ യുവതികളെ കയ്യേറ്റം ചെയ്യാനും ശ്രമിച്ചു. യുവതികൾ തൂക്കിയ ബാനർ ഇവർ നീക്കം ചെയ്തു. പ്രതിഷേധം അവസാനിച്ചതോടെ അമിത് ഷാ ഗൃഹ സന്ദർശനം തുടരുകയായിരുന്നു

Share this story