നിങ്ങൾ ഇന്ത്യക്കാരനാണെങ്കിൽ ഇത്തരം ഗുണ്ടകളെ സഹിക്കാൻ കഴിയില്ല; ഇവരെ കണ്ടെത്തുക തന്നെ വേണം: ജെഎൻയു ആക്രമണത്തിൽ ആനന്ദ് മഹീന്ദ്ര

നിങ്ങൾ ഇന്ത്യക്കാരനാണെങ്കിൽ ഇത്തരം ഗുണ്ടകളെ സഹിക്കാൻ കഴിയില്ല; ഇവരെ കണ്ടെത്തുക തന്നെ വേണം: ജെഎൻയു ആക്രമണത്തിൽ ആനന്ദ് മഹീന്ദ്ര

ജെ എൻ യു സർവകലാശാലയിലെ വിദ്യാർഥികൾക്ക് നേരെ എബിവിപി തെമ്മാടിസംഘം നടത്തിയ അക്രമത്തിൽ പ്രതികരണവുമായി മഹീന്ദ്ര ആൻഡ് മഹിന്ദ്ര കമ്പനിയുടെ എക്‌സിക്യൂട്ടീവ് ചെയർമാൻ ആനന്ദ് മഹീന്ദ്ര. നിങ്ങളുടെ രാഷ്ട്രീയമോ പ്രത്യയശാസ്ത്രമോ വിശ്വാസമോ അല്ല ഇവിടെ പ്രശ്‌നം. നിങ്ങൾ ഇന്ത്യക്കാരനാണെങ്കിൽ ഇത്തരം ഗുണ്ടാ ആക്രമണങ്ങൾ നിങ്ങൾക്ക് സഹിക്കാൻ കഴിയില്ലെന്ന് ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തു

ഇന്നലെ രാത്രി ജെ എൻ യുവിൽ അക്രമം നടത്തിയവരെ കണ്ടെത്തുകയും ശിക്ഷിക്കുകയും വേണം. അവർ യാതൊരു ദയയും അർഹിക്കുന്നില്ലെന്നും ആനന്ദ് ശർമ പറഞ്ഞു. നിങ്ങൾ ഇന്ത്യക്കാരനാണെങ്കിൽ സായുധരായ, നിയമവിരുദ്ധ ഗുണ്ടകളെ നിങ്ങൾക്ക് സഹിക്കാൻ കഴിയില്ല. ജെ എൻ യു ആക്രമിച്ചവരെ കണ്ടെത്തുകയും പിടികൂടുകയും വേണം. യാതൊരു ദയയും അർഹിക്കുന്നില്ല. അദ്ദേഹം ട്വീറ്റ് ചെയ്തു

മുഖംമൂടി ധരിച്ചാണ് എബിവിപിയുടെ ഗുണ്ടാസംഘം ക്യാമ്പസിനുള്ളിൽ പ്രവേശിച്ചത്. അധ്യാപകരെയും വിദ്യാർഥികളെയും മാരകായുധങ്ങളുമായി ഇവർ ആക്രമിക്കുകയായിരുന്നു

ജെ എൻ യു പ്രസിഡന്റ് ഐഷാ ഘോഷ്, അധ്യാപിക പ്രൊഫ. സുചിത്ര സെൻ, ജനറൽ സെക്രട്ടറി സതീഷ് എന്നിവർക്ക് ഗുരുതരമായി പരുക്കേറ്റു. തലക്ക് ആഴത്തിൽ പരുക്കേറ്റ ഐഷയെ ഡൽഹി എയിംസ് ആശുപത്രിയിലേക്ക് മാറ്റി.

 

Share this story