മുഖം മറച്ച് എത്തിയവരെ തീവ്രവാദികൾ എന്ന് തന്നെ വിശേഷിപ്പിക്കണം; ജെ എൻ യു ആക്രമണത്തെ അപലപിച്ച് ആദിത്യ താക്കറെ

മുഖം മറച്ച് എത്തിയവരെ തീവ്രവാദികൾ എന്ന് തന്നെ വിശേഷിപ്പിക്കണം; ജെ എൻ യു ആക്രമണത്തെ അപലപിച്ച് ആദിത്യ താക്കറെ

ജെ എൻ യു ക്യാമ്പസിൽ മുഖം മൂടി ധരിച്ചെത്തിയ മൂന്നാംകിട ക്രിമിനൽ സംഘം വിദ്യാർഥികളെ ആക്രമിച്ച സംഭവത്തെ അപലപിച്ച് മഹാരാഷ്ട്ര മന്ത്രിയും ശിവസേന നേതാവുമായ ആദിത്യ താക്കറെ. മുഖം മറച്ച് ആക്രമണം നടത്തിയവരെ തീവ്രവാദികൾ എന്ന് തന്നെ വിളിക്കണമെന്ന് ആദിത്യ താക്കറെ പറഞ്ഞു

ഈയൊരു ആക്രമണത്തിലൂടെ ലോകത്തിന് മുന്നിൽ നമ്മുടെ രാജ്യത്തിന്റെ മുഖച്ഛായ നഷ്ടപ്പെട്ടിരിക്കുന്നു. സമയബന്ധിതമായ അന്വേഷണം ഉണ്ടാകേണ്ടതുണ്ട്. അല്ലാത്ത പക്ഷം വിദേശരാജ്യങ്ങളിൽ നിന്നും വിദ്യാർഥികൾ പഠനത്തിനായി ഇന്ത്യയിൽ എത്തില്ലെന്നും ആദിത്യ താക്കറെ പറഞ്ഞു

മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയും ആക്രമണത്തെ അപലപിച്ച് രംഗത്തുവന്നിരുന്നു. മുംബൈ ഭീകരാക്രമണത്തെ ഓർപ്പിക്കുന്ന രംഗങ്ങളാണ് ജെ എൻ യുവിൽ നിന്നും കണ്ടതെന്ന് ഉദ്ദവ് പറഞ്ഞു. കൃത്യമായ അന്വേഷണം വേണമെന്നും കുറ്റവാളികളെ പിടികൂടണമെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ആവശ്യപ്പെട്ടു

 

Share this story