ഒരിഞ്ച് പുറകോട്ടില്ല, പ്രക്ഷോഭം തുടരും; പരുക്കേറ്റ് ചികിത്സയിൽ തുടരുന്ന ഐഷി ഘോഷ്

ഒരിഞ്ച് പുറകോട്ടില്ല, പ്രക്ഷോഭം തുടരും; പരുക്കേറ്റ് ചികിത്സയിൽ തുടരുന്ന ഐഷി ഘോഷ്

ജെ എൻ യുവിലെ പ്രതിഷേധങ്ങളിൽ നിന്ന് ഒരിഞ്ച് പോലും പുറകോട്ടു പോകില്ലെന്ന് വിദ്യാർഥി യൂനിയൻ പ്രസിഡന്റ് ഐഷി ഘോഷ്. താൻ സുരക്ഷിതയാണെന്നും ഐഷി ഫേസ്ബുക്ക് കുറിപ്പ് വഴി അറിയിച്ചു. ഞായറാഴ്ച രാത്രി നടന്ന ക്രിമിനലുകളുടെ ആക്രമണത്തിൽ ഐഷിക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു

നന്ദി, എല്ലാവർക്കും. ഞാൻ തിരിച്ചുവന്നു, സുരക്ഷിതമാണ്. അതെ, ഒരിഞ്ചു പോലും പുറകോട്ടില്ല…എന്നായിരുന്നു ഐഷിയുടെ ഫേസ്ബുക്ക് കുറിപ്പ്. അക്രമത്തിൽ തലക്ക് പരുക്കേറ്റ ഐഷിയെ ഡൽഹി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു

ഞായറാഴ്ച രാത്രി മുഖം മറച്ചെത്തിയ ക്രിമിനൽ സംഘമാണ് വിദ്യാർഥികളെയും അധ്യാപകരെയും ആക്രമിച്ചത്. ഐഷിക്ക് പുറമെ ജനറൽ സെക്രട്ടറി സതീഷിനും അധ്യാപിക സുചിത്ര സെന്നിനും പരുക്കേറ്റിരുന്നു. ആക്രമണത്തിന് പിന്നിൽ എബിവിപിയുടെ ക്രിമിനൽ സംഘമാണെന്നാണ് വിദ്യാർഥികൾ ആരോപിക്കുന്നത്.

 

Share this story