ഡൽഹിയിൽ അധികാരത്തിലെത്തിയാൽ എൻ ആർ സിയും പൗരത്വ നിയമവും നടപ്പാക്കില്ലെന്ന് കോൺഗ്രസ്

ഡൽഹിയിൽ അധികാരത്തിലെത്തിയാൽ എൻ ആർ സിയും പൗരത്വ നിയമവും നടപ്പാക്കില്ലെന്ന് കോൺഗ്രസ്

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഡൽഹിയിൽ അധികാരത്തിലെത്തിയാൽ സംസ്ഥാനത്ത് പൗരത്വ നിയമം, എൻ ആർ സി എന്നിവ നിലവിലെ രീതിയിൽ നടപ്പാക്കില്ലെന്ന് കോൺഗ്രസ്. പ്രകടന പത്രിക തീരുമാനിക്കാനുള്ള ആദ്യ യോഗത്തിൽ വിഷയം ചർച്ച ചെയ്‌തെന്നും പ്രകടന പത്രികയിൽ വിഷയത്തിലുള്ള നിലപാട് ഉൾപ്പെടുത്തുമെന്നും കോൺഗ്രസ് നേതൃത്വം അറിയിച്ചു

2010 പൗരത്വ രജിസ്റ്ററും മോദി സർക്കാർ കൊണ്ടുവന്ന 2020ലെ പൗരത്വ രജിസ്റ്ററും തമ്മിൽ വലിയ വ്യത്യാസമുണ്ട്. കേന്ദ്രം നിയമവിരുദ്ധമായ ആറ് ചോദ്യങ്ങൾ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് ഭരണഘടനയുടെ ആർട്ടിക്കിൾ 14ന്റെ ലംഘനമാണെന്ന് കോൺഗ്രസ് നേതാവ് അജയ് മാക്കൻ പറഞ്ഞു

ഇതാദ്യമായി മാതാപിതാക്കളുടെ ജനനതീയതിയും ജനനസ്ഥലവും ചോദിക്കുകയാണ്. അതിൽ ചില പ്രശ്‌നങ്ങളുണ്ട്. എന്നെ പോലുള്ളവരോട് എവിടെയാണ് നിങ്ങളുടെ പിതാവും മാതാവും ജനിച്ചതെന്ന് ചോദിക്കുന്നത് പ്രശ്‌നമാമ്. എന്റെ മാതാപിതാക്കൾ ജനിച്ചത് പാക്കിസ്ഥാനിലാണ്. എനിക്ക് അതിന്റെ വിവരങ്ങൾ എവിടെ നിന്ന് കിട്ടുമെന്നും അജയ് മാക്കാൻ ചോദിക്കുന്നു

Share this story