എബിവിപി തെമ്മാടികളുടെ ആക്രമണം: ഡൽഹി പോലീസ് ആസ്ഥാനത്തിന് മുന്നിൽ വിദ്യാർഥികളുടെ പ്രതിഷേധം; `പിന്തുണയുമായി ഇടതു നേതാക്കളും

എബിവിപി തെമ്മാടികളുടെ ആക്രമണം: ഡൽഹി പോലീസ് ആസ്ഥാനത്തിന് മുന്നിൽ വിദ്യാർഥികളുടെ പ്രതിഷേധം; `പിന്തുണയുമായി ഇടതു നേതാക്കളും

ജെ എൻ യു സർവകലാശാലയിൽ മുഖംമൂടി ധരിച്ചെത്തിയ എബിവിപി തെമ്മാടികളുടെ ആക്രമണത്തിൽ പ്രതിഷേധിച്ച് ഡൽഹി പോലീസ് ആസ്ഥാനത്തിന് മുന്നിൽ വിദ്യാർഥികളുടെ പ്രതിഷേധം. ബൃന്ദ കാരട്ട് അടക്കമുള്ള ഇടതുനേതാക്കളും പ്രതിഷേധത്തിനൊപ്പം ചേർന്നിട്ടുണ്ട്.

ജെ എൻ യുവിൽ ഫീസ് വർധനക്കെതിരെ പ്രതിഷേധിക്കുന്ന വിദ്യാർഥികൾക്ക് നേരെയായിരുന്നു അക്രമം. മുഖം മൂടി ധരിച്ചെത്തിയ അമ്പതോളം പേരാണ് വിദ്യാർഥികൾക്കും അധ്യാപകർക്കും നേരെ അക്രമം അഴിച്ചുവിട്ടത്. ചുറ്റികയും മറ്റ് മാരകായുധങ്ങളുമായാണ് ഇവർ അധ്യാപകരെയും വിദ്യാർഥികളെയും മർദിച്ചത്.

ജെ എൻ യു പ്രസിഡന്റ് ഐഷാ ഘോഷിനും ജനറൽ സെക്രട്ടറി സതീഷിനും അടക്കമുള്ളവർക്ക് ആക്രമണത്തിൽ ഗുരുതര പരുക്കേറ്റിട്ടുണ്ട്. എബിവിപി തെമ്മാടികൾ ക്യാമ്പസിനുള്ളിൽ അക്രമം അഴിച്ചുവിടുമ്പോഴും മോദി സർക്കാർ നിയന്ത്രിക്കുന്ന പോലീസ് ഗേറ്റിന് പുറത്തുണ്ടായിരുന്നുവെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല. പരുക്കേറ്റവരെ ചികിത്സിക്കാൻ ജെ എൻ യുവിലെത്തിയ എയിംസിലെ സംഘത്തെയും മർദിച്ചതായി റിപ്പോർട്ടുകളുണ്ട്.

 

Share this story