ജെ എൻ യു അക്രമം: ചർച്ചകൾക്കായി ലഫ് ഗവർണറെ അമിത് ഷാ ചുമതലപ്പെടുത്തി; അന്വേഷണം ക്രൈംബ്രാഞ്ചിന്

ജെ എൻ യു അക്രമം: ചർച്ചകൾക്കായി ലഫ് ഗവർണറെ അമിത് ഷാ ചുമതലപ്പെടുത്തി; അന്വേഷണം ക്രൈംബ്രാഞ്ചിന്

ജെ എൻ യു ക്യാമ്പസിൽ ഒരു സംഘം ഗുണ്ടകൾ മുഖംമൂടി ധരിച്ചെത്തി അക്രമം അഴിച്ചുവിട്ട സംഭവത്തിൽ ഡൽഹി ലഫ്. ഗവർണർ അനിൽ ബൈജാലുമായി സംസാരിച്ചതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സർവകലാശാല പ്രതിനിധികളുമായും വിദ്യാർഥികളുമായും ചർച്ചകൾ നടത്താൻ ലഫ്. ഗവർണറോട് മന്ത്രി നിർദേശിച്ചു

ക്യാമ്പസിൽ അക്രമം നടത്തിയ സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ആക്രമണം നടത്തിയവരെ തിരിച്ചറിഞ്ഞതായി ഡൽഹി പോലീസ് പറയുന്നുണ്ടെങ്കിലും ഇതുവരെ ആരെയും തിരിച്ചറിഞ്ഞിട്ടില്ല. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

ചർച്ചകൾക്ക് മുൻകൈയെടുക്കാൻ ലഫ്. ഗവർണറോട് അമിത് ഷാ നിർദേശിച്ചതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ജെ എൻ യുവിലെ ആക്രമണത്തിൽ അടിയന്തര അന്വേഷണം നടത്താനും റിപ്പോർട്ട് നൽകാനും ഡൽഹി പോലീസ് മേധാവിയോട് അമിത് ഷാ ആവശ്യപ്പെട്ടിട്ടുണ്ട്.

ഞായറാഴ്ച രാത്രിയാണ് മുഖം മൂടി ധരിച്ചെത്തിയ ഒരു സംഘം ക്രിമിനലുകൾ വിദ്യാർഥികളെയും അധ്യാപകരെയും ആക്രമിച്ചത്. അക്രമികൾ എ ബി വി പിക്കാരാണെന്ന് വിദ്യാർഥികൾ ആരോപിക്കുന്നു. ആക്രമണത്തിൽ ജെ എൻ യു പ്രസിഡന്റ് ഐഷി ഘോഷിന് ഗുരുതരമായി പരുക്കേറ്റിരുന്നു. ഇവരെ ഡൽഹി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്

 

Share this story