ജെ എൻ യുവിലെ മുഖംമൂടി ഗുണ്ടകളുടെ ആക്രമണം: ദേശീയ ശ്രദ്ധ നേടി ഒറിജിത് സെന്നിന്റെ വര

ജെ എൻ യുവിലെ മുഖംമൂടി ഗുണ്ടകളുടെ ആക്രമണം: ദേശീയ ശ്രദ്ധ നേടി ഒറിജിത് സെന്നിന്റെ വര

ജെ എൻ യു അക്രമത്തിന്റെ പശ്ചാത്തലത്തിൽ പ്രശസ്ത ഗ്രാഫിക് ആർട്ടിസ്റ്റ് ഒറിജിത് സെൻ വരച്ച ചിത്രം ദേശീയ ശ്രദ്ധയാകർഷിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും മുഖംമൂടി ധരിച്ച് കയ്യിൽ വടി പിടിച്ചു നിൽക്കുന്നതായാണ് ചിത്രത്തിൽ കാണുന്നത്.

ജെ എൻ യുവിൽ ആക്രമം അഴിച്ചുവിട്ട ക്രിമിനലുകൾ മുഖം മൂടി ധരിച്ചാണ് ക്യാമ്പസിനുള്ളിൽ എത്തിയത്. അക്രമങ്ങൾക്ക് പിന്നിൽ എബിവിപിക്കാരാണെന്ന് വിശ്വസനീയമായ റിപ്പോർട്ടുകൾ വന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഒറിജിത് സെന്നിന്റെ ചിത്രം രാഷ്ട്രീയ പ്രാധാന്യമർഹിക്കുന്നത്.

Goons

Posted by Orijit Sen on Sunday, January 5, 2020

ഗുണ്ടകൾ എന്ന ശീർഷകത്തോടെയാണ് ഒറിജിത് തന്റെ ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ചത്. നിമിഷ നേരം കൊണ്ട് തന്നെ ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറി. ജെ എൻ യു സംഭവത്തിൽ പ്രതിഷേധിക്കുന്നവരെല്ലാം തന്നെ ചിത്രം ഷെയർ ചെയ്യുകയും ചെയ്തിരുന്നു

ഞായറാഴ്ച രാത്രിയാണ് സമാധാനപരമായി സമരം ചെയ്തിരുന്ന വിദ്യാർഥികൾക്ക് നേരെ മുഖംമൂടി ധരിച്ചെത്തിയ ക്രിമിനൽ സംഘം ആക്രമണം അഴിച്ചുവിട്ടത്.

 

Share this story