ജെ എൻ യുവിൽ ക്രിമിനലുകളുടെ അഴിഞ്ഞാട്ടം പ്ലാൻ ചെയ്ത വാട്‌സാപ്പ് ഗ്രൂപ്പിൽ ജെ എൻ യുവിലെ പ്രോക്ടറും

ജെ എൻ യുവിൽ ക്രിമിനലുകളുടെ അഴിഞ്ഞാട്ടം പ്ലാൻ ചെയ്ത വാട്‌സാപ്പ് ഗ്രൂപ്പിൽ ജെ എൻ യുവിലെ പ്രോക്ടറും

ജെ എൻ യുവിൽ മുഖംമൂടി ധരിച്ചെത്തിയ ക്രിമിനലുകളുടെ ആക്രമണം പ്ലാൻ ചെയ്തുവെന്ന് കരുതപ്പെടുന്ന വാട്‌സാപ്പ് ഗ്രൂപ്പിൽ ജെ എൻ യുവിലെ പ്രോക്ടറും. ഫ്രണ്ട്‌സ് ഓഫ് ആർ എസ് എസ് എന്ന ഗ്രൂപ്പിലാണ് ജെ എൻ യു പ്രോക്ടർ ധനഞ്ജയ് സിംഗും ഉൾപ്പെടുന്നത്. എന്നാൽ ഗ്രൂപ്പിലെ ചർച്ചകളെ കുറിച്ച് തനിക്ക് അറിവില്ലായിരുന്നുവെന്നാണ് ഇയാൾ പറയുന്നത്

പ്രോക്ടറെ കൂടാതെ ഡൽഹി യൂനിവേഴ്‌സിറ്റിയിലെ രണ്ട് അധ്യാപകർ, രണ്ട് പി എച്ച് ഡി ഗവേഷകർ എന്നിവരാണ് ഗ്രൂപ്പിലെ മറ്റംഗങ്ങൾ. മൂന്ന് വാട്‌സാപ്പ് ഗ്രൂപ്പുകളിലായാണ് ക്രിമിനലുകൾ ജെ എൻ യുവിലെ ആക്രമണം ആഹ്വാനം ചെയ്തിരിക്കുന്നത്. ഈ വാട്‌സാപ്പ് ഗ്രൂപ്പിൽ എബിവിപി ഓഫീസ് ചുമതലയുള്ള എട്ട് പേരും അംഗമായിട്ടുണ്ട്

കോളജിൽ അക്രമം നടക്കുന്ന അതേസമയത്ത് തന്നെ വാട്‌സാപ്പ് ഗ്രൂപ്പിൽ ചെറിയ സന്ദേശങ്ങളും ചിത്രങ്ങളും എത്തിയിരുന്നു. മുഖംമൂടി ധരിച്ച ക്രിമിനൽ സംഘം ഹോസ്റ്റൽ മുറികളിൽ കയറുന്നതും വിദ്യാർഥികളെ മർദിക്കുന്നതുമായ ദൃശ്യങ്ങളും അപ്പപ്പോൾ ഗ്രൂപ്പിൽ വന്നിരുന്നു. അക്രമത്തിന് ശേഷവും ഗ്രൂപ്പ് ആക്ടീവായിരുന്നു.

എന്നാൽ താൻ ഗ്രൂപ്പിൽ ആക്ടിവായിരുന്നില്ലെന്നാണ് പ്രോക്ടർ ധനഞ്ജയ് സിംഗ് പറയുന്നത്. സമാധാനം പുന:സ്ഥാപിക്കുകയെന്നതാണ് തന്റെ ലക്ഷ്യം. ഗ്രൂപ്പിലെ സംഭാഷണങ്ങൾ ഞാൻ ശ്രദ്ധിച്ചിരുന്നില്ലെന്നും ഇയാൾ പറഞ്ഞു. 2004ൽ എബിവിപി സ്ഥാനാർഥിയായി മത്സരിച്ചയാളുമാണ് ധനഞ്ജയ് സിംഗ്.

Share this story