ചന്ദ്രശേഖർ ആസാദിന് അടിയന്തര വൈദ്യസഹായം ലഭ്യമാക്കണമെന്ന് കോടതി

ചന്ദ്രശേഖർ ആസാദിന് അടിയന്തര വൈദ്യസഹായം ലഭ്യമാക്കണമെന്ന് കോടതി

ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന് അടിയന്തര വൈദ്യസഹായം ലഭ്യമാക്കണമെന്ന് ഡൽഹി തീസ് ഹസാരി കോടതിയുടെ അടിയന്തര നിർദേശം. ആവശ്യമെങ്കിൽ എത്രയും വേഗം വൈദ്യസഹായം നൽകാനാണ് തീഹാർ ജയിൽ അധികൃതരോട് നിർദേശിച്ചത്.

വൈദ്യപരിശോധന ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ചന്ദ്രശേഖർ ആസാദ് നൽകിയ ഹർജി കോടതിയുടെ പരിഗണനയിലാണ്. മെഡിക്കൽ റിപ്പോർട്ട് ഹാജരാക്കാൻ പോലീസിന് സാധിക്കാത്തതിനെ തുടർന്ന് ഹർജിയിൽ വാദം കേൾക്കുന്നത് നാളത്തേക്ക് മാറ്റി

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭം നയിച്ചതിനെ തുടർന്ന് ഡൽഹി ജാമ മസ്ജിദ് പരിസരത്ത് വെച്ച് ഡിസംബർ 21നാണ് ആസാദിനെ അറസ്റ്റ് ചെയ്തത്. ആസാദിന്റെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന് അദ്ദേഹത്തിന്റെ ഡോക്ടർ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു

Share this story