ദീപിക ജെ എൻ യുവിൽ പോയത് തെറ്റ്, വലിയ വില കൊടുക്കേണ്ടി വരും: ഭീഷണിയുമായി ബിജെപി നേതാവ്

ദീപിക ജെ എൻ യുവിൽ പോയത് തെറ്റ്, വലിയ വില കൊടുക്കേണ്ടി വരും: ഭീഷണിയുമായി ബിജെപി നേതാവ്

ജെ എൻ യു ക്യാമ്പസ് സന്ദർശിച്ച് സമരം ചെയ്യുന്ന വിദ്യാർഥികൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച ബോളിവുഡ് താരം ദീപിക പദുക്കോണിനെ വിമർശിച്ച് ബിജെപി നേതാവ് ഗജേന്ദ്ര ചൗഹാൻ. ഏഷ്യാനെറ്റ് ന്യൂസിനോടാണ് ഇയാളുടെ പ്രതികരണം

ദീപിക ജെ എൻ യുവിൽ പോയതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടി വരും. ബോളിവുഡിലെ ഭൂരിപക്ഷവും പൗരത്വ നിയമഭേദഗതിക്ക് അനുകൂലമാണ്. പ്രതിഷേധിക്കുന്ന സിനിമാക്കാർ മോദി വിരുദ്ധരാണ്.

സിനിമാ പ്രൊമോഷനായിരുന്നു ദീപികയുടെ ലക്ഷ്യം. എന്നാൽ പോയ സ്ഥലം തെറ്റിപ്പോയി. സമൂഹമാധ്യമങ്ങളിലടക്കം ഇതിന്റെ പ്രത്യാഘാതം ദീപിക അനുഭവിക്കേണ്ടി വരും. പ്രശസ്തിക്ക് വേണ്ടി മാത്രമാണ് ദീപിക ജെ എൻ യുവിൽ പോയത്.

മികച്ച ഒരു വിഷയമാണ് ദീപികയുടെ അടുത്ത സിനിമ. എന്നാൽ അതിന്റെ ഭാവി ഓർത്ത് തനിക്ക് ദു:ഖമുണ്ടെന്നും ഇയാൾ പറയുന്നു

 

Share this story